ആരാധകരെ ആവേശത്തിലാക്കാന്‍ നിവിന്‍ പോളി; 'പടവെട്ട്' എത്തി

ആരാധകരെ ആവേശത്തിലാക്കാന്‍ നിവിന്‍ പോളി; 'പടവെട്ട്' എത്തി

ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലി ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍

നിവിന്‍ പോളിയെ നായകനാക്കി നവാഗത സംവിധായകനായ ലിജു കൃഷ്ണ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പടവെട്ട്' തീയറ്ററുകളില്‍. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രംകൂടിയാണ് പടവെട്ട്. യൂഡ്‌ലി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യമലയാള ചിത്രം എന്ന പ്രത്യേകതയും പടവെട്ടിനുണ്ട്. ലിജു തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ വേഷത്തിലാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. സ്വന്തം ഗ്രാമത്തിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി പോരാടുന്ന സാധാരണക്കരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബിബിന്‍ പോളാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിവിന് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

logo
The Fourth
www.thefourthnews.in