പേരിൽ മാറ്റമില്ല; വിവാദങ്ങൾക്കൊടുവിൽ 'ഹിഗ്വിറ്റ' തീയറ്ററുകളിലേക്ക്, മാർച്ച് 31ന് റിലീസ്

പേരിൽ മാറ്റമില്ല; വിവാദങ്ങൾക്കൊടുവിൽ 'ഹിഗ്വിറ്റ' തീയറ്ററുകളിലേക്ക്, മാർച്ച് 31ന് റിലീസ്

ഹി​ഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന 'ഹി​ഗ്വിറ്റ' വിവാദങ്ങൾക്കൊടുവിൽ തീയറ്ററുകളിലേക്ക് എത്തുന്നു. സെൻസറിങ് പൂർത്തിയായ ചിത്രം മാർച്ച് 31 പ്രേക്ഷകർക്ക് മുൻപിലെത്തും. ഹി​ഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു.

എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ പേര് ഉപയോഗിക്കുന്നതിലായിരുന്നു സിനിമയുമായി ബന്ധപ്പെട്ട തർക്കം. പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ എന്‍ എസ് മാധവന്‍ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് ഹിഗ്വിറ്റ എന്ന പേര് നല്‍കരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെയായിരുന്നു സിനിമയുടെ പേരില്‍ അവകാശമുന്നയിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തിയത്. എന്‍ എസ് മാധവന്റെ അനുമതിയോടെ മാത്രമെ പേര് ഉപയോഗിക്കാവൂ എന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേമ്പർ നടപടിക്കെതിരെ ഫെഫ്ക്കയും രം​ഗത്ത് എത്തിയിരുന്നു.

പേരിൽ മാറ്റമില്ല; വിവാദങ്ങൾക്കൊടുവിൽ 'ഹിഗ്വിറ്റ' തീയറ്ററുകളിലേക്ക്, മാർച്ച് 31ന് റിലീസ്
'ചെറുകഥ സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു'; ഹിഗ്വിറ്റ വിവാദത്തില്‍ എൻ എസ് മാധവൻ

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. ഫുഡ്‌ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പുതുമുഖം സങ്കീര്‍ത്തനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അയ്യപ്പദാസ് എന്ന ഗണ്‍മാന്‍ കഥാപാത്രത്തെ ശ്രീനിവാസനും, പന്ന്യന്‍ മുകുന്ദന്‍ എന്ന കഥാപാത്രാമായി സുരാജ് വെഞ്ഞാറമൂടും എത്തുന്ന ചിത്രത്തെ ആവേശത്തടൊയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പേരിൽ മാറ്റമില്ല; വിവാദങ്ങൾക്കൊടുവിൽ 'ഹിഗ്വിറ്റ' തീയറ്ററുകളിലേക്ക്, മാർച്ച് 31ന് റിലീസ്
ഹിഗ്വിറ്റ എന്ന ശീര്‍ഷകത്തിന്റെ അര്‍ത്ഥ ധ്വനികള്‍

നവാഗതനായ ഹേമന്ദ് ജി നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സെക്കന്റ് ഹാഫ് പ്രോഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജിസിസിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഫാസിൽ നാസർ ചിത്രത്തിന്റെ ഛായാഗ്രാഹണം. വിനായക് ശശികുമാർ, ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജാണ് ഈണം പകർന്നത്. സുനില്‍ കുമാറാണ് ചിത്രത്തിന്റെ കലാസംവിധാനം. 

logo
The Fourth
www.thefourthnews.in