വിടാമുയർച്ചി അവിടെ നിക്കട്ടെ ഇത് 'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം റിലീസ് പ്രഖ്യാപിച്ചു

വിടാമുയർച്ചി അവിടെ നിക്കട്ടെ ഇത് 'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്

തല അജിത്ത് കുമാർ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഗുഡ് ബാഡ് അഗ്ലി' എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയെ കുറിച്ചുള്ള അപ്‌ഡേറ്റിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു.

വിടാമുയർച്ചി അവിടെ നിക്കട്ടെ ഇത് 'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം റിലീസ് പ്രഖ്യാപിച്ചു
റീനുവും സച്ചിനും ചെന്നൈക്ക്, മഞ്ഞുമ്മലെ പിള്ളേർ തെലുങ്കിലേക്ക്

അജിത്തുമായി ചേർന്ന് സിനിമ ചെയ്യുന്നതിന് അഭിമാനമുണ്ടെന്നും സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നെന്നും നിർമാതാവ് നവീൻ ഏർനെനി പറഞ്ഞു. ഒരുപാട് വർഷത്തെ സ്വപനമാണ് അജിത്തുമായി ചേർന്ന് സിനിമ ചെയ്യുന്നതെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ പറഞ്ഞു.

ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റർ, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

വിടാമുയർച്ചി അവിടെ നിക്കട്ടെ ഇത് 'ഗുഡ് ബാഡ് അഗ്ലി'; അജിത്തിന്റെ പുതിയ ചിത്രം റിലീസ് പ്രഖ്യാപിച്ചു
തെളിവുകൾഅടിസ്ഥാനരഹിതം; മാരിവില്ലിന്‍ ഗോപുരങ്ങൾ സിനിമയുടെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി തള്ളി ഹൈക്കോടതി

അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ആണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിലെ നായിക. ആക്ഷൻ കിങ് അർജുനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീരവ് ഷാ ആണ് വിടാമുയർച്ചിയുടെയും ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in