ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായിക്ക് നോട്ടീസ്

ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായിക്ക് നോട്ടീസ്

പലതവണ ഓര്‍മിപ്പിച്ചിട്ടും നികുതി അടയ്ക്കാന്‍ തയ്യാറായില്ലെന്ന് നികുതിവകുപ്പ്

ബോളിവുഡ് താരം ഐശ്വര്യ റായിക്കെതിരെ നികുതി വകുപ്പിന്‍രെ നോട്ടീസ്. നാസിക്കില്‍ ഐശ്വര്യ റായിയുടെ പേരിലുളള ഒരു ഹെക്ടര്‍ ഭൂമിക്ക് നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ്. പലതവണ ഓര്‍മിപ്പിച്ചിട്ടും നികുതി അടയ്ക്കാന്‍ തയ്യാറായില്ലെന്നാണ് നികുതിവകുപ്പിന്‍റെ വാദം. 2023 ജനുവരി ഒമ്പതിന് നല്‍കിയ നോട്ടീസില്‍ പറയുന്നത് പ്രകാരം 21,960 രൂപയാണ് അടയ്ക്കേണ്ട തുക.

2009 ലാണ് ഈ ഭൂമി ഐശ്വര്യ റായ് സ്വന്തമാക്കുന്നത്. നികുതി അടയ്കക്കുന്നതില്‍ ഇതുവരെ നടി വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് പറഞ്ഞു. പത്ത് ദിവസത്തിനകം നികുതിപ്പണം അടച്ചില്ലെങ്കില്‍ സെക്ഷന്‍ 174 മഹാരാഷ്ട്ര ലാന്‍ഡ് റവന്യൂ നിയമം 1966 പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസത്തിനകം നികുതിയടക്കുമെന്നാണ് ഐശ്വര്യ റായിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. മണി രത്നത്തില്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ ഐശ്വര്യ അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in