ചെകുത്താൻ മലയുടെ കഥയുമായി ദിലീഷ് പോത്തൻ; 
ഒ ബേബിയുടെ ടീസർ പുറത്ത്

ചെകുത്താൻ മലയുടെ കഥയുമായി ദിലീഷ് പോത്തൻ; ഒ ബേബിയുടെ ടീസർ പുറത്ത്

ദിലീഷ് പോത്തൻ നായകനാകുന്ന ചിത്രമാണ് ഒ ബേബി

ദിലീഷ് പോത്തൻ നായകനാകുന്ന ഒ ബേബിയുടെ ടീസർ എത്തി. രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒ ബേബി ഒരു ത്രില്ലർ ചിത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന രഞ്ജൻ പ്രമോദ് ചിത്രമെന്ന നിലയിലും വ്യത്യസ്തമായ പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് താരങ്ങൾ. ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവർ ചേർന്നാണ് നിർമാണം. ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തും

logo
The Fourth
www.thefourthnews.in