'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും

'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും

യുഎൻഒ അക്വാ കെയർ എന്ന കമ്പനിയാണ് വിവിധ ഭാഗങ്ങളിലായുള്ള ബ്രാഞ്ചുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്

രജനികാന്ത് ചിത്രം ജയിലറിന്റെ റിലീസിന് അഞ്ച് നാൾ ബാക്കി നിൽക്കെ, സൂപ്പർസ്റ്റാറിന്റ മടങ്ങിവരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് തമിഴകം. പ്രിയതാരത്തിന്റെ ചിത്രത്തിന് പിന്തുണ നൽകാനായി ചെന്നൈ, ബെം​ഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സ്വകാര്യ കമ്പനി. യുഎൻഒ അക്വാ കെയർ എന്ന കമ്പനിയാണ് വിവിധ ഭാഗങ്ങളിലായുള്ള ബ്രാഞ്ചുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

റിലീസ് പ്രമാണിച്ച് എല്ലാ ജീവനക്കാർക്കും അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

'നമ്മുടെ മുൻ തലമുറയും പിൻതലമുറയുമുൾപ്പടെയുള്ളവർക്ക് രജനികാന്ത് മാത്രമാണ് ഒരേയൊരു സൂപ്പർ സ്റ്റാർ. അദ്ദേഹത്തിന്റെ ചിത്രം തിയേറ്ററിൽ തന്നെ പോയി കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഒരോ ആളുകളും. അതിനാൽ കമ്പനിയിൽ നിന്ന് ലീവ് ചോദിക്കേണ്ട ആവശ്യമില്ല.' കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈ, ബെംഗളൂരു, ട്രിച്ചി, തിരുനെൽവേലി, ചെങ്കൽപെട്ട്, മാട്ടുതവാണി, അരപാളയം, അളഗപ്പൻ നഗർ എന്നിവിടങ്ങളിലെ ഓഫീസുകളും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും
ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്; 'ജയിലർ' ട്രെയിലർ

പൈറസി മാനദണ്ഡങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുന്നതായും കമ്പനി അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയർ വരെ എത്തി നിൽക്കുകയാണ് ജയിലറിന്റെ റിലീസ് ആവേശം. വിദേശത്തുള്ള തിയേറ്ററുകളിൽ ജയിലറിന്റെ റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിൽ ഏതാനും തിയേറ്ററുകളിൽ മാത്രമേ ബുക്കിങ് ആരംഭിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ 90% സ്‌ക്രീനുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും
'ഇങ്ക നാൻ താ കിം​ഗ്', തകർത്താടി സ്റ്റൈല്‍മന്നൻ; ജയിലർ സിംഗിള്‍ പ്രൊമോ

ആഗസ്റ്റ് 10നാണ് ജയിലറിന്റെ റിലീസ്. രണ്ട് വർഷത്തിന് ശേഷം രജനികാന്ത് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ആക്ഷൻ എന്റർടെയ്‌നർ വിഭാ​ഗത്തിലുള്ളതാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം. പോലീസിൽ നിന്ന് വിരമിച്ച മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

'ജയിലർ' റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് സ്വകാര്യ കമ്പനി; ജീവനക്കാർക്ക് ഫ്രീ ടിക്കറ്റും
വെറുതെ അല്ല രജനീകാന്തിനെ തലൈവർ എന്നുവിളിക്കുന്നത്; ജയിലറിന്റെ വിശേഷം പറഞ്ഞ് ജാക്കി ഷെറോഫ്

പടയപ്പയ്ക്ക് ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒരുമിക്കുന്ന ചിത്രമാണ് ജയിലർ. താരത്തിന്റെ ഭാര്യയായാണ് രമ്യ കൃഷ്ണൻ എത്തുന്നത്. തമന്ന, മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരും ജയിലറിൽ അഭിനയിക്കുന്നുണ്ട്. എന്നാൽ ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മോഹൻലാലും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്. കൊലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നെൽസൺ ദിലീപ്കുമാറാണ് ജയിലറിന്റെ സംവിധാനം. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

logo
The Fourth
www.thefourthnews.in