ലൈലയായി പെപ്പെ; 'ഓ മേരി ലൈല' ടീസർ പുറത്ത്
Google

ലൈലയായി പെപ്പെ; 'ഓ മേരി ലൈല' ടീസർ പുറത്ത്

ലൈല എന്ന വിളിപ്പേരുളള ലൈലാസുരനായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്

റൊമാന്റിക് ഫസ്റ്റ്ലുക്കിന് പുറമെ റൊമാന്റിക് ടീസറുമായി ആന്റണി വർ​ഗീസ് ചിത്രം 'ഓ മേരി ലൈല'. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലൈലാസുരനെയും സരോജ ദേവിയേയും പരിചയപ്പെടുത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ലൈല എന്ന വിളിപ്പേരുളള ലൈലാസുരനായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. പുതുമുഖമായ നന്ദന രാജനാണ് പെപ്പെയുടെ പ്രണയിനിയായ സരോജ ദേവി. നവാഗതനും ആന്റണിയുടെ സഹപാഠിയുമായ അഭിഷേക് കെ എസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന് ശേഷം കോളേജ് പശ്ചാത്തലത്തിൽ പ്രണയം പറയുന്ന ആന്റണി ചിത്രം കൂടിയാണ് ഓ മേരി ലൈല.

ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ കൃഷ്ണ, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അങ്കിത്ത് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.

ഡോ. പോൾസ് എൻറർടെയ്ൻമെന്റിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ബബ്ലു അജുവാണ് ഛായാഗ്രഹണം.

logo
The Fourth
www.thefourthnews.in