തീയേറ്ററിൽ പതറാതെ അക്ഷയ് കുമാറിന്റെ ഓമൈഗോഡ്2: രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ

തീയേറ്ററിൽ പതറാതെ അക്ഷയ് കുമാറിന്റെ ഓമൈഗോഡ്2: രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ

ജിനീകാന്തിന്റെ ജയിലറും ചിരഞ്ജീവിയുടെ ബോലാ ശങ്കറും ഓഎംജി 2വിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്

അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡ് 2വിന് തീയേറ്ററില്‍ മുന്നേറ്റം. ആദ്യ ദിനത്തില്‍ 10 കോടി നേടിയ ചിത്രം രണ്ടാമത്തെ ദിവസം കളക്ഷൻ 14.5 കോടിയായി ഉയർത്തി . രണ്ട് ദിവസം കൊണ്ട് 24.76 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

രജിനീകാന്തിന്റെ ജയിലറും ചിരഞ്ജീവിയുടെ ബോലാ ശങ്കറും ഓഎംജി 2വിന്റൈ കളക്ഷനെ ബാധിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ചിത്രം മത്സരിക്കുന്നത് സണ്ണി ഡിയോള്‍ നായകനായ 'ഗദ്ദാര്‍ 2'വിനോടും രണ്‍വീര്‍ സിങ് ചിത്രം റോണി ഓര്‍ റോക്കി കി പ്രേം കഹാനിയുമായാണ്.

സെന്‍സര്‍ ബോര്‍ഡുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ഓമൈ ഗോഡ് 2 തീയേറ്ററില്‍ എത്തിയത്. ടീസർ റിലീസ് ചെയ്ത നാൾ മുതൽ വിവാദങ്ങളും ഉയർന്നിരുന്നു. സിനിമയിലെ ചില രംഗങ്ങൾ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം

സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസവും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം. എന്നാൽ സിനിമയുടെ ആശയത്തെ ഇത് ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ചൂണ്ടികാട്ടിയതിനെതുടർന്ന് സിനിമയ്ക്ക് എ സർട്ടിഫിക്കേറ്റ് നൽകുകയായിരുന്നു.

logo
The Fourth
www.thefourthnews.in