അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കൈയടി നേടി 'ഒറിജിൻ'; അംബേദ്കറും ചർച്ചയാകുന്നു

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കൈയടി നേടി 'ഒറിജിൻ'; അംബേദ്കറും ചർച്ചയാകുന്നു

വെനിസ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദർശിപ്പിക്കുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ സംവിധായികയായി മാറിയിരിക്കുകയാണ് ആവ ദുവെര്‍നെ

ലോകത്തിലെ അസമത്വങ്ങളെ ചൂണ്ടിക്കാട്ടുന്ന ചിത്രം 'ഒറിജിൻ' അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ച് മുന്നേറുമ്പോൾ അംബേദ്കറും ചർച്ചയാവുകയാണ്. ഇന്ത്യയിലെ ജാതി വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അംബേദ്കകർ കഥാപാത്രത്തിന് വലിയ കൈയടിയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ലഭിക്കുന്നത്. ആഫ്രോ- അമേരിക്കൻ സംവിധായിക ആവ ദുവെർനെയാണ് 'ഒറിജിൻ' ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കൈയടി നേടി 'ഒറിജിൻ'; അംബേദ്കറും ചർച്ചയാകുന്നു
'ആഭാസ'ത്തില്‍ തുടങ്ങി പ്രലോഭിപ്പിക്കുന്ന പെണ്‍പ്രതിമ വരെ; വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അലന്‍സിയര്‍

ഇന്ത്യയിലെ ജാതി വ്യവസ്ഥ, അമേരിക്കന്‍ വംശീയത, നാസി ജര്‍മനിയിലെ ജൂത പീഡനം എന്നിവയിലൂടെ ലോകത്ത് നിലനിന്നിരുന്ന വിവേചനങ്ങളെ സിനിമ തുറന്ന് കാട്ടുന്നു. ഇസബെല്‍ വില്‍ക്കേഴ്‌സന്റെ 'കാസ്റ്റ്: ദ ഒറിജിന്‍സ് ഓഫ് അവർ ഡിസ്കണ്ടന്റ്സ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദളിത് സമുദായത്തിൽ പിറന്ന അംബേദ്കർ ഇന്ത്യയിലെ ജാതി വ്യവസ്ഥയ്ക്കെതിരായ നടത്തിയ പോരാട്ടങ്ങൾ ചിത്രം തുറന്നുകാട്ടുന്നു. അമേരിക്കയിലെ പ്രൊഫസറായ ഗൗരവ് ജെ. പതാനിയയാണ് അംബേദ്കറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒറിജിന്‍ പറയുന്നത് പതിറ്റാണ്ടുകളോളം ക്രൂര പീഡനങ്ങള്‍ക്കിരയായ അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തിന് വെളിച്ചം കാട്ടിയ അംബേദ്കര്‍ എന്ന ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയുടെ നേട്ടങ്ങളെ കുറിച്ചും കൂടിയാണ്. ദളിതായതിനാൽ മാത്രം ക്ലാസ് മുറിയിലെ തറയില്‍ ഇരിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ ദുരിതമേറിയ കുട്ടിക്കാലവും ചിത്രം പ്രതിപാദിക്കുന്നുണ്ട്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കൈയടി നേടി 'ഒറിജിൻ'; അംബേദ്കറും ചർച്ചയാകുന്നു
സ്ത്രീകള്‍ പുരുഷന്‍മാരെ ഉപഭോഗവസ്തുമായി കാണുന്നു, പുരുഷന്‍മാരെ ബഹുമാനിക്കാന്‍ പഠിക്കണം; മാപ്പു പറയില്ലെന്നും അലന്‍സിയര്‍

അംബേദ്കറിന്റെ അനുഭവങ്ങള്‍ അമേരിക്കയിലെ എഐ ബ്രൈറ്റ് എന്ന 11 വയസുകാരന്റെ അനുഭവവുമായി സംവിധായിക ബന്ധിപ്പിച്ചിട്ടുണ്ട്. കറുത്തവര്‍ഗക്കാരനായതിനാൽ സുഹൃത്തുക്കള്‍ക്കൊപ്പം ഒരേ കുളത്തില്‍ ലിറ്റില്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ആഘോഷിക്കാന്‍ സാധിക്കാത വന്ന ബ്രൈറ്റിനെ ചിത്രത്തിൽകാണാം. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നീന്തല്‍കുളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കറുത്തവർഗക്കാരെ വെളുത്തവർ തടഞ്ഞിരുന്നു. ഇരുവർക്കും നേരിടേണ്ടി വന്നത് ഒരേ ദുരനുഭവമാണ്. ജാതിയുടേയും വംശത്തിന്റേയും പേരിലുള്ള വിവേചനം.

സിനിമയില്‍ അംബേദ്കർ കഥാപാത്രത്തിനായുള്ള കാസ്റ്റിങ് കോളും ശ്രദ്ധേയമായിരുന്നു. ഇന്ത്യയിലെ ദളിത് സമുദായത്തില്‍ നിന്നുള്ള ആളുകള്‍ക്കായിരുന്നു കാസ്റ്റിങ്ങിൽ പ്രാമുഖ്യം നല്‍കിയത്.

സംവിധായിക ആവ ദുവര്‍നെ ഒറിജിനിലൂടെ തന്റെ വ്യക്തിപരമായ അനുഭവങ്ങളും പങ്ക് വക്കുന്നുണ്ട്. അമ്മയുടെയും വെളുത്ത വര്‍ഗക്കാരനായ ഭര്‍ത്താവിന്റെയും മരണം ഉള്‍പ്പെടെ സംവിധായികയുടെ ജീവിതത്തിലെ ദുരന്തങ്ങളെക്കുറിച്ചുകൂടി ഒറിജിന്‍ സംസാരിക്കുന്നുണ്ട്. സിനിമയിലെ ഇസബെല്‍ എന്ന കഥാപാത്രം സംവിധായികയെ തന്നെയാണ് വരച്ചുകാട്ടുന്നത്.

സെപ്റ്റംബര്‍ 14ന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഒറിജിൻ പ്രദർശനത്തിന് എത്തിയിരുന്നു. സെപ്റ്റംബര്‍ ആറിനാണ് വെനിസ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. വെനിസ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദർശിപ്പിക്കുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ സംവിധായികയാണ് ആവ ദുവെര്‍നെ.

logo
The Fourth
www.thefourthnews.in