കിലിയന്‍ മർഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫർ നോളന്‍ സംവിധായകന്‍; ഓസ്കറില്‍ ഓപ്പണ്‍ഹൈമറിസം

കിലിയന്‍ മർഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫർ നോളന്‍ സംവിധായകന്‍; ഓസ്കറില്‍ ഓപ്പണ്‍ഹൈമറിസം

ദ പുവർ തിങ്‌സാണ് ഓസ്കറില്‍ തിളങ്ങിയ മറ്റൊരു ചിത്രം

ഓസ്കറില്‍ മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്‍ഹൈമർ. മികച്ച സംവിധായകന്‍, നടന്‍, സഹനടന്‍, ഒറിജിനല്‍ സ്കോർ, മികച്ച ചിത്രം സംയോജനം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ഓപ്പണ്‍ഹൈമറിന്റെ നേട്ടം.

ക്രിസ്റ്റഫർ നോളനാണ് സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. കിലിയന്‍ മർഫിയാണ് മികച്ച നടന്‍. കിലിയന്‍ മർഫിയുടെ കരിയറിലെ ആദ്യ ഓസ്കറാണിത്. റോബർട്ട് ഡൗണി ജൂനിയർ സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

എമ്മ സ്റ്റോണാണ് മികച്ച നടി. പുവർ തിങ്സിലെ അഭിനയമികവിനാണ് അവാർഡ്. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ദ ഹോള്‍ഡോവേഴ്സിലെ പ്രകടനത്തിനാണ് പുരസ്കാരം.

പുരസ്കാരങ്ങള്‍

മികച്ച ചിത്രം - ഓപ്പണ്‍ഹൈമർ

മികച്ച നടി - എമ്മ സ്റ്റോണ്‍ (പുവർ തിങ്സ്)

മികച്ച സംവിധായകന്‍ - ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹൈമർ)

മികച്ച നടന്‍ - കിലിയന്‍ മർഫി (ഓപ്പണ്‍ഹൈമർ)

ഒറിജിനല്‍ സോങ് - വാട്ട് വാസ് ഐ മെ‌യ്‌ഡ് ഫോർ, ബില്ലി ഐലിഷ്, ഫിനിയാസ് ഓ കോണല്‍ (ബാർബി)

ഒറിജിനല്‍ സ്കോർ -ലുഡ്‌വിഗ് ഗൊറാന്‍സണ്‍ (ഓപ്പണ്‍ഹൈമർ)

ബെസ്റ്റ് സൗണ്ട് - ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിം - ദ വന്‍ഡർഫുള്‍ സ്റ്റോറി ഓഫ്‍ ഹെന്‍റി ഷുഗർ

മികച്ച ഛായാഗ്രഹണം - ഹൊയ്‌തെ വാന്‍ ഹൊയ്‌തമ (ഓപ്പണ്‍ഹൈമർ)

മികച്ച സഹനടി - ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്സ്)

മികച്ച സഹനടന്‍ - റോബർട്ട് ഡൗണി ജൂനിയർ (ഓപ്പണ്‍ഹൈമർ)

ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്

മികച്ച ചിത്രം സംയോജനം - ജെനിഫർ ലാമെ (ഓപ്പണ്‍ഹൈമർ)

ബെസ്റ്റ് വിഷ്വല്‍ എഫക്‌ട്സ് - ഗോഡ്‌സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം - ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം - ദ പുവർ തിങ്‌സ്

ബെസ്റ്റ് മേക്ക്അപ്പ് - ദ പുവർ തിങ്‌സ്

മികച്ച തിരക്കഥ - അനാട്ടമി ഓഫ് എ ഫാള്‍

മികച്ച അവലംബിത തിരക്കഥ - അമേരിക്കന്‍ ഫിക്ഷന്‍

മികച്ച അനിമേഷന്‍ ചിത്രം - ദി ബോയ്‌ ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോർട്ട് - വാർ ഈസ് ഓവർ, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോർട്ട് - ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ - 20 ഡെയ്‌സ് ഇന്‍ മരിയുപോള്‍

logo
The Fourth
www.thefourthnews.in