പൊന്നിയിൻ സെൽവനും ബ്രഹ്മാസ്ത്രയും ഒടിടിയിൽ

പൊന്നിയിൻ സെൽവനും ബ്രഹ്മാസ്ത്രയും ഒടിടിയിൽ

വണ്ടർ വുമൺ നവംബർ 18 നും ഗോഡ്ഫാദർ 19നും എത്തും

വണ്ടര്‍ വുമണ്‍ - സോണി ലിവ്

ടൈറ്റില്‍ അനൗണ്‍സ്‌മെന്‌റ് കൊണ്ട് തന്നെ ഏറെ ചര്‍ച്ചയായ അഞ്ജലി മേനോന്‍ ചിത്രം വണ്ടര്‍ വുമണ്‍ നവംബര്‍ 18 ന് എത്തും . സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുക. ഗര്‍ഭിണികളായ ആറു സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം. നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, അമൃത സുഭാഷ്, പദ്മപ്രിയ ജാനകിരാമന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഗര്‍ഭിണികളുടെ ട്രെയ്‌നര്‍ വേഷത്തില്‍ നദിയ മൊയ്ദുവുമുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രീകരണമെങ്കിലും ഹിന്ദി, മറാഠി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

കൂമന്‍ ആമസോണ്‍ പ്രൈം

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകാനായി എത്തുന്ന ത്രില്ലര്‍ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന കൂമന്‍ തീയേറ്റര്‍ വിട്ടാലുടന്‍ ഒടിടിയിലെത്തും . ആമസോണ്‍ പ്രൈമിലാകും ചിത്രത്തിന്‌റെ ഒടിടി റിലീസ് . പോലീസുകാരനായ ഗിരി ശങ്കര്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നിര്‍ണായക സംഭവങ്ങളാണ് കഥ. അഭിരാം പൊതുവാള്‍, രഞ്ജി പണിക്കര്‍, ബാബുരാജ്, റിയാസ് നര്‍മകല, പ്രശാന്ത് മുരളി, മേഘനാഥന്‍, പോളി വത്സന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാജിക് ഫ്രെയിംസും അനന്യ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം

ഗോഡ്ഫാദര്‍ - നെറ്റ്ഫ്‌ളിക്‌സ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദര്‍ നവംബര്‍ 19ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തും. മോഹന്‍ രാജയാണ് സംവിധാനം . ചിരഞ്ജീവി നായകനായ ചിത്രത്തില്‍ സഹനായകവേഷം ചെയ്തത് സല്‍മാന്‍ ഖാന്‍ ആണ്. മലയാളത്തില്‍ പൃഥ്വിരാജ് അഭിനയിച്ച വേഷമാണ് സല്‍മാന്‍ ചെയ്യുന്നത്.

ഹോളിവുഡ് ചിത്രങ്ങളായ ഫാളിങ് ഫോര്‍ ക്രിസ്മസും , നവംബര്‍ പത്തിനും ഈസ് ദാറ്റ് ബ്ലാക്ക് ഇനഫ് ഫോര്‍ യു , ഈ മാസം പതിനൊന്നിനുമെത്തും . രണ്ടു ചിത്രങ്ങളും നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യുക

പൊന്നിയിന്‍ സെല്‍വന്‍ - ആമസോണ്‍ പ്രൈം

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ ചരിത്ര നോവല്‍ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 1 ആമസോണ്‍ പ്രൈമില്‍ എത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രദര്‍ശനത്തില്‍ നിന്ന് കോടികള്‍ കൊയ്ത് ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രത്തിന് ഒടിടിയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബ്രഹ്‌മാസ്ത്ര - ഡിസ്‌നി + ഹോട്ട്സ്റ്റര്‍

256 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ഹിന്ദി ചിത്രം ബ്രഹ്‌മാസ്ത്ര ഡിസ്‌നി + ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അയാന്‍ മുഖര്‍ജി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2025 ല്‍ റിലീസാകുമെന്നാണ് സൂചന.

ജയ ജയ ജയ ജയ ഹേ - ഡിസ്‌നി + ഹോട്ട്സ്റ്റര്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ജയ ഹേയ്ക്ക് രണ്ടാഴ്ചയ്ക്കിപ്പുറവും തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പങ്കാളിത്തമാണുള്ളത്. ബേസിലിന്‌റെ ടോക്‌സിക് ഭര്‍ത്താവിനെയും ദര്‍ശനയുടെ ജയയേയും യുവാക്കളും കുടുംബപ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രം ഡിസ്‌നി + ഹോട്ട്സ്റ്ററിലാണ് എത്തുകയെന്ന് ഉറപ്പായെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല . മാത്രമല്ല മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററും നിവിന്‍ പോളിയുടെ പടവെട്ടും ഉടനെത്തുമെന്നാണ് സൂചന

logo
The Fourth
www.thefourthnews.in