'ഒഴുകി, ഒഴുകി, ഒഴുകി' കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

'ഒഴുകി, ഒഴുകി, ഒഴുകി' കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്

മലയാള ചിത്രം 'ഒഴുകി, ഒഴുകി, ഒഴുകി' 29-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജീവ് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഡിസംബര്‍ അഞ്ച് മുതല്‍ 12 വരെയാണ് മേള നടക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങള്‍ക്കാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം തേടിയുള്ള പന്ത്രണ്ട് വയസുകാരന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കുട്ടി ഒരു കൊലപാതകക്കേസില്‍ അകപ്പെടുന്നതോടെ കഥ കൂടുതല്‍ സംഘര്‍ഷഭരിതമായ തലത്തിലേക്ക് നീങ്ങുന്നു.

'ഒഴുകി, ഒഴുകി, ഒഴുകി' കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്
'കാതൽ' ഐ എഫ് എഫ് കെയിലേക്ക്; 'ഫാമിലി'യും 'തടവ്' ഉം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ

ട്രൈപ്പോഡ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലെത്തുന്ന ചിത്രത്തില്‍ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ചിത്രത്തിലെ സുപധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി നായകനായ അപരിചിതന്‍ എന്ന ചിത്രമാണ് സഞ്ജീവിന്റെ ആദ്യ സംവിധാന സംരംഭം. സാങ്കേതിക മികവിന്റെ പേരില്‍ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. സഞ്ജീവിന്റെ രണ്ടാമത്തെ ‍സിനിമയായ 'വേനലൊടുങ്ങാതെ' കാനഡ ഹിഡന്‍ ജെംസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in