പദ്മിനിയേ... റൊമാന്റിക് ഹീറോയായി വീണ്ടും ചാക്കോച്ചൻ

പദ്മിനിയേ... റൊമാന്റിക് ഹീറോയായി വീണ്ടും ചാക്കോച്ചൻ

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്‍മിനി

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പദ്മിനി എന്ന ചിത്രത്തിലെ റൊമാന്റിക് പാട്ട് പുറത്ത്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ നായികമാരാകുന്ന ചിത്രത്തിലെ മഡോണയ്ക്കൊപ്പമുള്ള വീഡിയോ സോങാണ് പുറത്ത് വന്നിരിക്കുന്നത്

സച്ചിൻ വാര്യർ പാടിയ ഗാനത്തിന് ജേക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റേതാണ് വരികൾ. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ തന്നെ പാടിയ ലവ് യു മുത്തേ എന്ന ഗാനത്തിന്‌റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ആണ് പദ്മിനി സംവിധാനം ചെയ്തിരിക്കുന്നത്. ദീപു പ്രദീപിന്റേതാണ് തിരക്കഥ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമാണം. ഈ വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in