പങ്കജ് ഉധാസിന്റെ കച്ചേരിയിൽ സഹായിയായ ഷാരൂഖ്; ആദ്യ പ്രതിഫലം 50 രൂപ

പങ്കജ് ഉധാസിന്റെ കച്ചേരിയിൽ സഹായിയായ ഷാരൂഖ്; ആദ്യ പ്രതിഫലം 50 രൂപ

അസുഖബാധിതനായ പങ്കജ് ഉധാസ് ഇന്ന് രാവിലെ പതിനൊന്നോടെയാണ് അന്തരിച്ചത്

ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് ഓർമയാകുമ്പോൾ ഹിന്ദി സിനിമ രംഗത്തിനുണ്ടാവുന്ന നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. ബോളിവുഡ് സിനിമകളിൽ സംഗീതത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പറയുമ്പോൾതന്നെ മറ്റൊരു കൗതുകം കൂടി അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ട്.

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന് ആദ്യ പ്രതിഫലം നൽകിയത് പങ്കജ് ഉധാസ് ആയിരുന്നു. അമ്പത് രൂപയായിരുന്നു ഷാരൂഖിന് ആദ്യമായി ലഭിച്ച പ്രതിഫലം. ഈ കഥ ഷാരൂഖ് തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.

സിനിമയിൽ എത്തുന്നതിനുമുമ്പ് യാത്രകൾ പോകാൻ ഇഷ്ടപ്പെട്ടിരുന്ന ഷാരൂഖിന് ആദ്യമായി പ്രതിഫലം ലഭിച്ചത് പങ്കജ് ഉധാസിന്റെ സംഗീത കച്ചേരിയിൽ ടിക്കറ്റ് കളക്ടറായി ജോലി ചെയ്തതിനായിരുന്നു. അന്ന് അമ്പത് രൂപയുടെ ചെക്കാണ് ഷാരൂഖിന് പ്രതിഫലമായി ലഭിച്ചത്.

പങ്കജ് ഉധാസിന്റെ കച്ചേരിയിൽ സഹായിയായ ഷാരൂഖ്; ആദ്യ പ്രതിഫലം 50 രൂപ
പ്രശസ്ത ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

റയീസ് എന്ന സിനിമയുടെ സമയത്ത് പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷാരൂഖ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഈ പ്രതിഫലം കൊണ്ട് താനും സുഹൃത്തുക്കളും ആഗ്രയിൽ താജ്മഹൽ പോയി കണ്ടതായും ഷാരൂഖ് പറഞ്ഞു.

അസുഖബാധിതനായ പങ്കജ് ഉധാസ് ഇന്ന് രാവിലെ പതിനൊന്നോടെയാണ് മരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചിരുന്നു.

പങ്കജ് ഉധാസിന്റെ കച്ചേരിയിൽ സഹായിയായ ഷാരൂഖ്; ആദ്യ പ്രതിഫലം 50 രൂപ
ചിട്ടി ആയീ ഹേ...മണ്ണിന്റെ മണമുള്ള ആ കത്ത് ഇനി ഓർമ

ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉധാസ് 1980കൾ മുതൽ ഇന്ത്യൻ ഗസൽ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ൽ ഗസൽ ആൽബം 'ആഹതി'ലൂടെയാണ് പങ്കജ് ഉധാസ് പ്രേഷകർക്കിടയിൽ സ്വീകാര്യനാകുന്നത്. പിന്നീട് 'മുകരാർ', 'തരന്നും', 'മെഹ്ഫിൽ' തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു.

ഷാരുഖ് ഖാന്റെ സിനിമകൾക്ക് വേണ്ടിയും പങ്കജ് ഉധാസ് ഗാനങ്ങൾ ആലപിച്ചിരുന്നു. ഷാരൂഖിന്റെ ബാസിഗർ, കിസി സെ ദിൽ ലഗാകെ ദേഖോ തുടങ്ങിയ ചിത്രങ്ങളിലെ പങ്കജിന്റെ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in