'ആ വസ്ത്രം തിരഞ്ഞെടുത്തത് മതവികാരം വ്രണപ്പെടുത്താനല്ല'; പഠാൻ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ

'ആ വസ്ത്രം തിരഞ്ഞെടുത്തത് മതവികാരം വ്രണപ്പെടുത്താനല്ല'; പഠാൻ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ

പഠാനിലെ 'ബേഷാരം രംഗ്' പുറത്തിറങ്ങിയതിന് പിന്നാലെ ദീപികയുടെ കാവി വസ്ത്രത്തെച്ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു

ഷാരൂഖ് ഖാന്‍- ദീപികാ പദുകോണ്‍ ചിത്രത്തിലെ വിവാദ വേഷത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്. ദീപികയുടെ ആ വസ്ത്രം പ്രത്യേകമായി ഒന്നും ഉദ്ദേശിച്ച് തിരഞ്ഞെടുത്തതല്ല. ആ ലൊക്കേഷന് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രമാണ് ദീപികയ്ക്ക് നല്‍കിയത്. ആ രംഗം കണ്ടവർക്ക് അതിന് പിന്നില്‍ മറ്റൊരു ദുരുദ്ദേശവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്

സിനിമയ്ക്ക് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും അനാവശ്യമായിരുന്നു. അതിനെ ഭയക്കുന്നില്ല. പഠാനിൽ‍ ഒന്നിനെയും മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി.

'ഒരു താരത്തെയോ സിനിമയെയോ ബഹിഷ്‌കരിക്കണമെന്ന് വാദിക്കുന്നവര്‍ അത് ഒരുപാട് പേരുടെ ജീവിതവും ഉപജീവനമാര്‍ഗവും ആണെന്ന് തിരിച്ചറിയുന്നില്ല

സിനിമ കാണുന്നതിന് മുന്‍പ് വിവാദത്തെ ന്യായീകരിച്ച പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നില്ല. സിനിമ പുറത്തിറങ്ങിയതിന് ശേഷം വിവാദങ്ങളെ പിന്തള്ളി പ്രേഷകര്‍ തന്നെ ചിത്രം ഏറ്റെടുത്തതിനാലാണ് പഠാൻ ചരിത്ര വിജയമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഒരു താരത്തെയോ സിനിമയെയോ ബഹിഷ്‌കരിക്കണമെന്ന് വാദിക്കുന്നവര്‍ അത് ഒരുപാട് പേരുടെ ജീവിതവും ഉപജീവനമാര്‍ഗവും ആണെന്ന് തിരിച്ചറിയുന്നില്ല. ഒരു സിനിമയുടെ പിന്നില്‍ ഓരോ ദിവസവും മുന്നൂറോളം ആളുകളുടെയെങ്കിലും കഷ്ടപ്പാടുകള്‍ ഉണ്ട്. അതൊന്നുമറിയാത്തവര്‍ക്ക് ഒരു കാരണവുമില്ലാതെ എന്തിനെയും ബഹിഷ്‌കരിക്കാന്‍ എളുപ്പമാണ്' സിദ്ധാർത്ഥ് പറഞ്ഞു .

ചിത്രത്തിലെ ആദ്യ ഗാനമായ 'ബേഷാരം രംഗ്' പുറത്തിറങ്ങിയതിന് പിന്നാലെ ദീപികയുടെ കാവി വസ്ത്രത്തെച്ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു . വസ്ത്രം ഹിന്ദുമതത്തെ വൃണപ്പെടുത്തുന്നു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. സിനിമയില്‍ നിന്നും ഗാനരംഗം നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ വസ്ത്രത്തിന്റെ നിറം മാറ്റണമെന്നുമായിരുന്നു ആവശ്യം.

പഠാന്‍ ലോകത്താകമാനമുള്ള തീയേറ്ററുകളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ പഠാന്‍ ബോക്‌സ് ഓഫീസ് ഹിറ്റായി. ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അഷുതോഷ് റാണ, സല്‍മാന്‍ ഖാന്‍ എന്നിവരും അണിനിരന്ന ചിത്രത്തിന് ലോകവ്യാപകമായി 1049.60 കോടി രൂപ കളക്ഷന്‍ നേടി.

logo
The Fourth
www.thefourthnews.in