ചിമ്പുവിന് ജന്മദിന സമ്മാനം ; പാട്ടുപാടി എ ആർ റഹ്മാൻ

ചിമ്പുവിന് ജന്മദിന സമ്മാനം ; പാട്ടുപാടി എ ആർ റഹ്മാൻ

പത്തുതല അടുത്ത മാസം 30 ന് റിലീസ് ചെയ്യും

വെന്ത് തണിന്തത് കാടിന് ശേഷം ചിമ്പു നായകനായെത്തുന്ന പത്തുതലയിലെ ആദ്യ ഗാനമെത്തി. പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത് . ഗാനം ആലപിക്കുന്ന എ ആർ റഹ്മാനും പാട്ടിന് ചുവടുവയ്ക്കുന്ന ചിമ്പുവിനെയും ദൃശ്യങ്ങളിൽ കാണാം. ഒപ്പം അനു സിത്താരയുമുണ്ട്. യോഗി ശേഖറാണ് റഹ്മാനൊപ്പം പാടിയിരിക്കുന്ന ഗായിക . ചിമ്പുവിനുള്ള ജന്മദിന സമ്മാനമായാണ് ഗാനം പുറത്തുവന്നിരിക്കുന്നത്

ഒബേലി എൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം മാർച്ച് 30 നാണ് തീയേറ്ററുകളിലെത്തുക. ചിമ്പുവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പത്തുതല. പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ . പത്തുതലയുടെ ഒടിടി അവകാശം ആമസോൺ പ്രൈം വലിയ തുകയ്ക്ക് സ്വന്തമാക്കിയെന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു

കന്നഡ ചിത്രം മഫ്തിയുടെ തമിഴ് റീമേക്കാണ് പത്തുതല. ഫറൂഖ് ജെ ബാഷയാണ് ക്യാമറ. ഒബേലി എൻ കൃഷ്ണ തന്നെയാണ് തിരക്കഥ

logo
The Fourth
www.thefourthnews.in