നടനെന്ന നിലയിലുള്ള ജീവിതം  ഭയത്തോടെ; ബുദ്ധിമുട്ടുകള്‍ മറ്റാരും മനസ്സിലാക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

നടനെന്ന നിലയിലുള്ള ജീവിതം ഭയത്തോടെ; ബുദ്ധിമുട്ടുകള്‍ മറ്റാരും മനസ്സിലാക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍

ബ്ലോഗിലൂടെയാണ് ബച്ചന്‍ മനസ്സു തുറന്നത്

അഭിനേതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കാതെ ആളുകള്‍ പലപ്പോഴും അവരെ കുറ്റപ്പെടുത്തുകയാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് എഴുതിയത്. ''പ്രകടനം പോരെന്ന് പറഞ്ഞ് അഭിനേതാക്കളെ കുറ്റപ്പെടുത്താന്‍ എളുപ്പം കഴിയും. തങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍ അവര്‍ എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ മാത്രമേ ഇത് ഉള്‍ക്കൊള്ളുന്നുള്ളൂ. ''

''ആളുകള്‍ക്ക് പല മുന്‍ധാരണകളും ഉണ്ടാകാം. പക്ഷെ ഞങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയാണ്. അതിന് പല മുഖങ്ങളുമുണ്ട്, അത് പലര്‍ക്കും അറിയില്ല. ഇതിന്റെയൊന്നും പിന്നാലെ പോയി വിലപ്പെട്ട സമയം പാഴാക്കേണ്ടതില്ല. ആളുകള്‍ പറയുന്നതില്‍ നിന്നും നല്ലത് മാത്രം എടുക്കുക. അല്ലാത്തത് ഉപേക്ഷിക്കുക. സര്‍ഗ്ഗാത്മകതയിലേക്ക് പോകൂ,'' അദ്ദേഹം പറഞ്ഞു.

നടനെന്ന നിലയിലുള്ള ജീവിതം  ഭയത്തോടെ; ബുദ്ധിമുട്ടുകള്‍ മറ്റാരും മനസ്സിലാക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍
'നിങ്ങളുടെ പ്രാർത്ഥനകള്‍ക്ക് നന്ദി, ആരോഗ്യം മെച്ചപ്പെടുന്നു'; ഹോളി ആശംസയുമായി അമിതാഭ് ബച്ചന്‍

ജോലിഭാരം കൂടുന്നതിനനുസരിച്ച് മനസ്സ് പ്രയാസപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ബ്ലോഗ് എഴുത്ത് ആരംഭിച്ചത്. മനസിന് ഏകാഗ്രത ആവശ്യമാണ്. ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ ദശലക്ഷക്കണക്കിന് ഘടകങ്ങളുടെ സ്വാധീനമുണ്ട്. ചിലപ്പോള്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് സ്വയം കണ്ടെത്തുന്നത് തന്നെ ബുദ്ധിമുട്ടാണെന്നും ബച്ചന്‍ പറഞ്ഞു.

റിബു ദശഗുപ്ത സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ഡ്രാമയായ സെക്ഷന്‍ 84 ആണ് അദ്ദേഹത്തിന്റെ അടുത്ത സിനിമ. ദീപിക പദുക്കോണും പ്രഭാസും ഒന്നിക്കുന്ന നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ താരം എത്തുന്നുണ്ട്.

നടനെന്ന നിലയിലുള്ള ജീവിതം  ഭയത്തോടെ; ബുദ്ധിമുട്ടുകള്‍ മറ്റാരും മനസ്സിലാക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍
ഷൂട്ടിങ്ങിനിടെ അപകടം; അമിതാഭ് ബച്ചന് പരുക്ക്

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in