'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്

'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്

വില്യം ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടായിരുന്നു 'കളിയാട്ടം' ഒരുക്കിയത്

സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു പെരുങ്കളിയാട്ടം' ദേശീയ പുരസ്‌ക്കാരം ലഭിച്ച കളിയാട്ടത്തിന്റെ തുടർച്ചയാണോ ഈ ചിത്രമെന്ന് നിരവധി പേർ ചോദിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജയരാജ്.

ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാഥികന്റെ പ്രചാരണാർത്ഥം സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കളിയാട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം അക്കിര കുറോസോവയ്ക്കും അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ചിത്രമായ 'സെവൻ സമുറായി'ക്കുമുള്ള ആദരാവായിട്ടാണ് പെരുങ്കളിയാട്ടം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്
IFFK 2023 |സുഡാനിയൻ സിനിമ 'ഗുഡ്ബൈ ജൂലിയ' ഉദ്‌ഘാടന ചിത്രം

ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, ബിഎസ് അവിനാഷ് എന്നിവരാണ് 'ഒരു പെരുങ്കളിയാട്ടം' എന്ന ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടായിരുന്നു മുമ്പ് ജയരാജ് സുരേഷ് ഗോപി നായകനായ 'കളിയാട്ടം' ഒരുക്കിയത്. മഞ്ജുവാര്യർ, ബിജു മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങൾ.

'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്
2023 ലെ മികച്ച ഇന്ത്യൻ വെബ് സീരീസുകൾ

ചിത്രത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1954 ൽ ഇറങ്ങിയ ജാപ്പാനീസ് സമുറായ് ചിത്രമാണ് 'സെവൻ സമുറായി'. കൊള്ളക്കാരിൽ നിന്ന് തങ്ങളുടെ വിളകൾ സംരക്ഷിക്കാൻ റോണിനെ (യജമാനനില്ലാത്ത സമുറായി) തേടുന്ന ഗ്രാമീണരുടെ കഥയായിരുന്നു 'സെവൻ സമുറായി'.

logo
The Fourth
www.thefourthnews.in