'ലക്ഷക്കണക്കിന് കുട്ടികൾ കണ്ടു കഴിഞ്ഞു, ഇനി എന്തിന് സര്‍ട്ടിഫിക്കറ്റ് മാറ്റണം'; ജയിലറിനെതിരായ ഹർജി തള്ളി

'ലക്ഷക്കണക്കിന് കുട്ടികൾ കണ്ടു കഴിഞ്ഞു, ഇനി എന്തിന് സര്‍ട്ടിഫിക്കറ്റ് മാറ്റണം'; ജയിലറിനെതിരായ ഹർജി തള്ളി

ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല , ജസ്റ്റിസ് പി ഡി ഓദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

രജനികാന്തിന്റെ 'ജയിലർ' ചിത്രത്തിന് നല്‍കിയ യു എ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. സെൻട്രൽ ബോർഡ് ഓഫ് ഫിലീം സർട്ടിഫിക്കറ്റ് യു എ സർട്ടിഫിക്കറ്റ് നൽകിയത് ചോദ്യം ചെയ്ത് അഭിഭാഷകനായ എം എൽ രവി സമർപ്പിച്ച പൊതു താത്പര്യ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് പി ഡി ഓദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി.

കഴിഞ്ഞ പതിനഞ്ചു ദിവസമായി തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം ലക്ഷക്കണക്കിന് കുട്ടികൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. ഇനി സർട്ടിഫിക്കറ്റ് തിരുത്തുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു

സെൻസർ ബോർഡ് നൽകിയ യു എ സർട്ടിഫിക്കറ്റ് പ്രകാരം ,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ കഴിയും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ കാണുന്നതിൽ നിന്ന് കുട്ടികളെ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഓ​ഗസ്റ്റ് 10 ന് പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ നിരവധി കുട്ടികൾ മാതാപിതാക്കളോടൊപ്പം കണ്ടു കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

'ലക്ഷക്കണക്കിന് കുട്ടികൾ കണ്ടു കഴിഞ്ഞു, ഇനി എന്തിന് സര്‍ട്ടിഫിക്കറ്റ് മാറ്റണം'; ജയിലറിനെതിരായ ഹർജി തള്ളി
ജയിലറിന് 'എ സർട്ടിഫിക്കറ്റ് നല്‍കണം'; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

കഴിഞ്ഞ പതിനഞ്ചു ദിവസമായി തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം ലക്ഷക്കണക്കിന് കുട്ടികൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. ഇനി സർട്ടിഫിക്കറ്റ് തിരുത്തുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. കൂടാതെ ഓരോ സിനിമയിലും ആക്രമണ രം​ഗങ്ങൾ കൂടുതലാണോ കുറവാണോ എന്ന് എങ്ങനെ പരിശോധിക്കുമെന്നും കോടതി ചോദിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് അപകടകരമാകുമ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. അമേരിക്കൻ അക്കാദമി ഓഫ് പീഡിയ്ട്രിക് നടത്തിയ പഠനത്തെ മുൻ നിർത്തിയായിരുന്നു വാദം. സിനിമയിലെ ആക്രമണം കാണുന്നത് കുട്ടികളെ ആക്രമണ സംഭവങ്ങളിലേക്ക് നയിക്കും. അന്താരാഷ്ട്ര തലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് അമേരിക്കയിലും യുകെയിലും എ സർട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

ചിത്രത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങളും കൊലപാതകങ്ങളും കാണിക്കുന്നുണ്ട്. പ്രധാന കഥാപാത്രം മറ്റുള്ളവരെ തലകീഴായി നിർത്തുന്നതും ചുറ്റികകൊണ്ട് തല അടിച്ച് പൊളിക്കുന്നതും ചെവി അറുക്കുന്നതും ഉള്‍പ്പെടെ പല ഭാഗങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്ത അത്രയും അക്രമം നിറഞ്ഞതാണ്. ഇത്തരത്തിൽ അക്രമങ്ങള്‍ ചിത്രങ്ങൾ നിസാരവൽക്കരിക്കുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍ ആണെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in