ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി

ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി

ഏപ്രിൽ 28നാണ് ചിത്രം തീയേറ്ററുകളിലെത്തുക

ആദ്യം ഭാഗം ബാക്കി വച്ച ചോദ്യങ്ങൾക്ക് ഉത്തരവുമായി പൊന്നിയിൻ സെൽവൻ 2 ട്രെയിലർ. കമൽഹാസൻ, മണിരത്നം, സുഭാസ്കരൻ എന്നിവർ ചേർന്ന് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. കാർത്തിയും ജയം രവിയും ഒപ്പത്തിനൊപ്പം നിന്ന് യുദ്ധം ചെയ്യുന്ന രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ ട്രെയിലർ. ഒന്നാം ഭാഗം ബോക്സോഫീസിൽ വൻ ഹിറ്റായതോടെ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗം വരവേൽക്കാൻ പ്രേക്ഷകർ ഒരുങ്ങുന്നത്. ഏപ്രിൽ 28നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി
'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ: തീയതി പ്രഖ്യാപിച്ച് നിർമാതാക്കള്‍

ഐശ്വര്യ റായ് ബച്ചൻ, വിക്രം പ്രഭു, മണിരത്നം, ജയം രവി, കാർത്തി, തൃഷ, എ ആർ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുഹാസിനി, ഖുശ്‌ബു, രേവതി, ശോഭന തുടങ്ങിയ താരങ്ങളും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു. ട്രെയിലർ ലോഞ്ചിനൊപ്പം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നു. എ ആർ റഹ്മാന്റെ സംഗീതത്തിൽ ശക്തിശ്രീ ഗോപാലൻ ആലപിച്ച 'അഗ നഗ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വേർഷൻ നേരത്തെ പുറത്തിറങ്ങിയിരുന്നു. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയുടേയും കാർത്തിയുടെ വന്ദിയതേവന്റെയും പ്രണയഗാനമാണ് അഗ നഗ.

ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി
പ്രണയജോഡികളായി കുന്ദവൈയും വന്ദിയതേവനും; പൊന്നിയിന്‍ സെല്‍വന്‍ 2-ലെ ആദ്യ ഗാനം

എ ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും പൊന്നിയിന്‍ സെല്‍വനിലെ ആകര്‍ഷക ഘടകങ്ങളാണ്. ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിങ് സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in