ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മണിരത്നം; 2023 ലെ ഏറ്റവും വലിയ ഹിറ്റ് തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ 2

ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മണിരത്നം; 2023 ലെ ഏറ്റവും വലിയ ഹിറ്റ് തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ 2

പൊന്നിയിൻ സെൽവൻ 1 ന്റെ വിജയം ആവർത്തിച്ച് പിഎസ് 2

പൊന്നിയിൻ സെൽവൻ 1 ന്റെ വിജയം ആവർത്തിച്ച് പി എസ് ടുവും. 2023 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് നേട്ടവുമായി പൊന്നിയിൻ സെൽവൻ 2. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രത്തിന് പതിനാല് ദിവസം കൊണ്ട് 350 കോടിയിലേറെ രൂപയാണ് ലഭിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോഴും തീയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രം കളക്ഷനിൽ പിസ് 1 നെ മറികടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

ആഗോള തലത്തിൽ 500 ലേറെ കോടിരൂപയാണ് പിഎസ് 1 നേടിയത്. ആദ്യം ഭാഗം ബാക്കി വച്ച ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയ പൊന്നിയിൻ സെൽവൻ 2 തമിഴ് , തെലുങ്ക് , മലയാളം , കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് പ്രദർശിപ്പിക്കുന്നത് . വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ് , കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വൻ താരനിര പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in