താങ്കലാന്‍ റിഹേഴ്സലിനിടെ വിക്രമിന് അപകടം;  വാരിയെല്ലിന് പൊട്ടൽ

താങ്കലാന്‍ റിഹേഴ്സലിനിടെ വിക്രമിന് അപകടം; വാരിയെല്ലിന് പൊട്ടൽ

വിക്രമിന്റെ മാനേജറാണ് അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്

താങ്കലാന്‍ എന്ന പുതിയ ചിത്രത്തിനായുള്ള റിഹേഴ്‌സലിനിടെ തമിഴ് സൂപ്പര്‍താരം വിക്രത്തിന് പരുക്ക്. വാരിയെല്ലിനു പൊട്ടലേറ്റതിനെത്തുടർന്ന് വിക്രം ചിത്രീകരണത്തില്‍നിന്ന് ചെറിയ ഇടവേളയെടുത്തതായി മാനേജര്‍ സൂര്യനാരായണന്‍ ബുധനാഴ്ച ട്വിറ്ററിൽ അറിയിച്ചു.

''ആദിത്യ കരികാലന്‍ അധവാ ചിയാന്‍ വിക്രത്തിന് ലഭിക്കുന്ന എല്ലാ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും നന്ദി. അതുപോലെ ലോകമെമ്പാടും നിന്നും ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തിനും നന്ദി. റിഹേഴ്‌ലിനിടെ പരുക്കേറ്റേ് വാരിയെല്ലില്‍ ഒടുവുണ്ടായതിനാല്‍ ചിയാന്‍ വിക്രത്തിന് കുറച്ച് നാളത്തേയ്ക്ക് താങ്കലാന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കാനാകില്ല. നിങ്ങളുടെ സ്‌നേഹത്തിന് എല്ലാവരോടും അദ്ദേഹം നന്ദി പറയുന്നു. സുഖമായി എത്രയും വേഗം അദ്ദേഹം തിരിച്ചെത്തും,'' ട്വീറ്റിൽ പറയുന്നു.

സ്വര്‍ണം ഉത്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് താങ്കലാന്‍. മലയാളത്തില്‍നിന്ന് മാളവിക മേനോനും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കൂടിയാണിത്. ജി വി പ്രകാശാണ് സംഗീത സംവിധാനം.

വിക്രമിന്റെതായി ഊ വർഷം പുറത്തിറങ്ങിയ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. ഏപ്രിൽ 28ന് തിയേറ്ററിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ പൊന്നിയിൻ സെൽവൻ 2 ഇരുനൂറ് കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in