ചോളരാജാക്കൻമാരെ ഇനി ഒടിടിയിൽ കാണാം ; 
പൊന്നിയിൻ സെൽവൻ 2  റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ചോളരാജാക്കൻമാരെ ഇനി ഒടിടിയിൽ കാണാം ; പൊന്നിയിൻ സെൽവൻ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഏപ്രിൽ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുൻപേ പൊന്നിയിൻ സെൽവൻ ടു ഒടിടിയിലേക്ക്. ആമസോൺ പ്രൈമിൽ വെള്ളിയാഴ്ച ( മെയ് 26) മുതൽ സ്ട്രീമിങ് ആരംഭിക്കും. ആദ്യത്തെ ഒരാഴ്ച പ്രത്യേകമായി പണം നൽകി മാത്രമേ ചിത്രം കാണാനാകൂ. ആമസോൺ പ്രൈം വരിക്കാർക്ക് ജൂൺ 2 മുതൽ മാത്രമേ ചിത്രം സൗജന്യമായി കാണാൻ സാധിക്കൂ.

തീയേറ്ററിൽ പ്രദർശിപ്പിച്ചതിനേക്കാൾ ദൈർഘ്യമുള്ള പതിപ്പാകും ഒടിടിയിലെത്തുക

രണ്ടാം ദിനം തന്നെ 100 കോടി ക്ലബ്ബിൽ കയറിയ പൊന്നിയിൻ സെൽവൻ 2 മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായാണ് ഒടിടിയിലെത്തുന്നത്. തമിഴ് , തെലുങ്ക് , മലയാളം , കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ് , കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വൻ താരനിര പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.

പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആധാരമാക്കി മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in