നമ്മൾ ആസ്വദിച്ച വാണി ജയറാമിന്റെ പ്രിയപ്പെട്ട മലയാള ഗാനങ്ങൾ

നമ്മൾ ആസ്വദിച്ച വാണി ജയറാമിന്റെ പ്രിയപ്പെട്ട മലയാള ഗാനങ്ങൾ

സൗഗന്ധികങ്ങൾ വിടർന്നൂ സഖിയുടെ കാർകൂന്തലണിഞ്ഞൂ മുതൽ മാനത്തെ മാരിക്കുറുമ്പേ വരെ

സൗഗന്ധികങ്ങൾ വിടർന്നൂ സഖിയുടെ കാർകൂന്തലണിഞ്ഞൂ മാനസസരസ്സിലെ മണിയരയന്നങ്ങൾ ആലിംഗനങ്ങളിലോ ഈ സൗരഭം എവിടെ നിന്നോ…

എം കെ അർജുനൻ മാഷിന്റെ സംഗീതത്തിൽ കൃഷ്ണ ചന്ദ്രനൊപ്പം പാടിയ പാട്ട് . ചിത്രം മഹാബലി (1983)

മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ

ചിത്രം- മഞ്ഞിൽവിരിഞ്ഞ പൂക്കൾ , 1980

ജെറിൽ അമൽദേവിന്റം സംഗീതത്തിൽ യേശുദാസിനൊപ്പം

തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച വാങ്ങാൻ

ചിത്രം തിരുവോണം ,1975

എം കെ അർജുനൻ മാഷിന്റെ സംഗീതത്തിൽ വാണി ജയറാം ആലപിച്ച ഗാനം എക്കാലത്തെയും പ്രിയപ്പെട്ട ഓണപ്പാട്ടുകളിലൊന്നാണ്

ധും ധും തന ധും ത ന ധും തന ധും ന ധും ന ചിലങ്കേ

ചിത്രം തോമാശ്ലീക ,1975

സലീൽ ചൗന്ദരിയുടെ സംഗീതത്തിൽ വാണി ജയറാമിന്റെ ആലാപനം

നാദാപുരം പള്ളിയില് ചന്ദനക്കുടത്തിന്

ചിത്രം തച്ചോളി അമ്പു , 1978

സംഗീതം- ജി ദേവരാജൻ , വരികൾ യൂസഫലി കേച്ചേരി

ഏതോ ജന്മ കൽപനയിൽ ...

ചിത്രം പാളങ്ങള്‍,1982

പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം

ഓലഞ്ഞാലി കുരുവി

ചിത്രം 1983 , 2014

ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ ഈണം

പൂക്കൾ പനിനീർ പൂക്കൾ

ചിത്രം ആക്ഷൻ ഹീറോ ബിജു, 2016

സന്തോഷ് വർമ്മയുടെ വരികൾ ജെറി അമൽദേവിന്റെ സംഗീതം

മാനത്തെ മാരിക്കുറുമ്പേ

ചിത്രം പുലിമുരുകൻ ,2016

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം

logo
The Fourth
www.thefourthnews.in