മോഹൻലാലിനും ശിവരാജ് കുമാറിനുമൊപ്പം ഈ സൂപ്പർതാരവും; കണ്ണപ്പയിൽ ജോയിൻ ചെയ്ത് പ്രഭാസ്

മോഹൻലാലിനും ശിവരാജ് കുമാറിനുമൊപ്പം ഈ സൂപ്പർതാരവും; കണ്ണപ്പയിൽ ജോയിൻ ചെയ്ത് പ്രഭാസ്

മോഹൻലാൽ, ശരത് കുമാർ, ശിവരാജ് കുമാർ, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ' യിൽ ജോയിൻ ചെയ്ത് തെലുങ്ക് സൂപ്പർ താരം പ്രഭാസ്. മോഹൻലാൽ, ശരത് കുമാർ, ശിവരാജ് കുമാർ, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

100 കോടി ബജറ്റിൽ ഒരുങ്ങുന്ന കണ്ണപ്പ യഥാർഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ആദരം എന്ന നിലയിലാണ് ഒരുങ്ങുന്നത്.

ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പയ്ക്കുവേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ.

മോഹൻലാലിനും ശിവരാജ് കുമാറിനുമൊപ്പം ഈ സൂപ്പർതാരവും; കണ്ണപ്പയിൽ ജോയിൻ ചെയ്ത് പ്രഭാസ്
'വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ പൊരുള്‍ മനസിലായി'; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

സംവിധായകനൊപ്പം വിഷ്ണു മഞ്ചുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. കണ്ണപ്പയിൽ പരമശിവന്റെ വേഷത്തിലാകും പ്രഭാസ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.

മണിശർമയും മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ആന്റണിയാണ് എഡിറ്റിങ്.

logo
The Fourth
www.thefourthnews.in