'ജുറാസിക് പാർക്കിലെ ഡിനോസറിന്റെ മാസ്സ് എൻട്രി'; പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി സലാറിന്റെ ടീസർ

'ജുറാസിക് പാർക്കിലെ ഡിനോസറിന്റെ മാസ്സ് എൻട്രി'; പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി സലാറിന്റെ ടീസർ

കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ

കാത്തിരിപ്പിനൊടുവിൽ ആരാധകരെ ആവേശത്തിലാഴ്ത്തി സലാറിന്റെ ടീസറെത്തി. പ്രഭാസും പൃഥ്വിരാജുമാണ് പ്രധാന വേഷത്തിൽ . കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ പാർട്ട് 1 സീസ് ഫയർ'.

പതിവിൽ നിന്ന് മാറി വ്യാഴാഴ്ച പുലർച്ചെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയത്. രാവിലെ 5:12 ന് ടീസർ പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. കെജിഎഫിലെ രംഗങ്ങൾ ഓർമിപ്പിക്കും തരത്തിലുള്ള , ആരാധകരെ പ്രകമ്പനം കൊള്ളിക്കുന്ന സീനുകളാണ് ടീസറിൽ നിറയെ.

സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് സലാർ പാർട്ട് 1.കെജിഎഫ് പരമ്പരകളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂർ ആണ് സിനിമ നിർമിക്കുന്നത്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ സെപ്റ്റംബർ 28 ന് തീയേറ്ററുകളിലെത്തും. 400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്.

logo
The Fourth
www.thefourthnews.in