പ്രണവ്, വിനീത്, കല്യാണി-ഹൃദയം കോമ്പോ വീണ്ടും, ഒപ്പം ധ്യാനും; പ്രഖ്യാപനം പ്രണവിന്റെ ജന്മദിനമായ ഇന്ന്

പ്രണവ്, വിനീത്, കല്യാണി-ഹൃദയം കോമ്പോ വീണ്ടും, ഒപ്പം ധ്യാനും; പ്രഖ്യാപനം പ്രണവിന്റെ ജന്മദിനമായ ഇന്ന്

ഹൃദയത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രമാകും ഇത്

പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കും. പ്രണവിന് ജന്മദിന സമ്മാനമായാണ് ചിത്രം പ്രഖ്യാപിക്കുക. ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ ആണിത്.

വിനീത് ശ്രീനിവാസൻ തന്നെയാകും ചിത്രത്തിന്റെ സംവിധായകനെന്നാണ് സൂചന. പ്രണവിനൊപ്പം ധ്യാൻ ശ്രീനിവാസനും കല്യാണി പ്രിയദർശനുമാണ് പ്രധാന വേഷത്തിൽ. അതിഥി റോളിൽ നിവിൻ പോളിയുമുണ്ടാകും . മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ ചെന്നൈ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ളതാകും ചിത്രത്തിന്റെ പ്രമേയം

ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു ഹൃദയം. കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നിട്ട് കൂടി ഹൃദയത്തിന് തീയേറ്ററിൽ മികച്ച വിജയം നേടാനായി. ആ വിജയം തന്നെയാകും ഇരുവരും ഒരുമിക്കുന്ന അടുത്ത സിനിമയിലേക്ക് വഴി തുറക്കുന്നതും

logo
The Fourth
www.thefourthnews.in