'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്

'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്

മാര്‍ച്ച് 8 നാണ് ചിത്രത്തിന്‍റെ തെലുങ്ക് വേര്‍ഷന്‍ റിലീസ് ചെയ്യുന്നത്

കേരളത്തിൽ ബംബർ ഹിറ്റിലേക്ക് കുതിക്കുന്ന പ്രേമലുവിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്ത് സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ കാർത്തികേയ. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണം കാർത്തികേയ വാങ്ങിയത്.

ചിത്രം തെലുങ്കിലേക്ക് ഡബ് ചെയ്ത് മാർച്ച് എട്ടിന് റിലീസ് ചെയ്യും. അമ്പത് കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുന്ന പ്രേമലു ഡബ്ബ്ഡ് വേർഷൻ കൂടി എത്തുന്നതോടെ റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രേമലു തെലുങ്കിൽ കൂടി ഇറങ്ങുമ്പോൾ റെക്കോർഡുകൾ സ്വന്തമാക്കിയേക്കുമെന്നാണ് വിതരണക്കാരും വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്തത്.

'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്
ചിട്ടി ആയീ ഹേ...മണ്ണിന്റെ മണമുള്ള ആ കത്ത് ഇനി ഓർമ

നസ്‌ലിൻ ഗഫൂർ, മമിത ബൈജു എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എഡിയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്
'പ്രേമം' വൈബുമായി തമിഴ്‌നാട്ടിലും കർണാടകയിലും 'മഞ്ഞുമ്മൽ ബോയ്‌സ്'; കോടി ക്ലബില്‍ ചിത്രം

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in