'അവർ ഒന്നിക്കുന്ന അമ്പലനടയിൽ' വില്ലൻ പൃഥ്വിരാജ് ; സസ്പെൻസ് പൊളിച്ച് നടൻ ബൈജു

'അവർ ഒന്നിക്കുന്ന അമ്പലനടയിൽ' വില്ലൻ പൃഥ്വിരാജ് ; സസ്പെൻസ് പൊളിച്ച് നടൻ ബൈജു

ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായകൻ

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ . പുതുവത്സര ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. പൃഥ്വിരാജ് ബേസിൽ ജോസഫും ഒരുമിക്കുന്നു എന്നതിനപ്പുറം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല . എന്നാൽ ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബൈജു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈജു സസ്പെൻസ് പൊളിച്ചത്

'വിപിൻ ദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ഒരു ചിത്രം ഏപ്രിലിൽ വരുന്നുണ്ട് . പൃഥ്വിരാജാണ് ചിത്രത്തിലെ വില്ലൻ. അവർ തന്നെയാണ് സിനിമ നിർമ്മിക്കുന്നതും' . ഇതായിരുന്നു ബൈജുവിന്റെ വാക്കുകൾ .

ചിത്രം പ്രഖ്യാപിച്ച ഉടനെ പേരിനെ ചൊല്ലി വിവാദങ്ങളും ഉയർന്നിരുന്നു. ഗുരുവായൂരപ്പന്‌റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ച് കൂട്ടനാണെങ്കില്‍ രാജുമോൻ അനൗണ്‍സ് ചെയ്ത വാരിയംകുന്നനെ ഓര്‍ത്താല്‍ മതി എന്നായിരുന്നു ഒരു മുൻ വിഎച്ച്പി നേതാവിന്റെ ഭീഷണി .

'അവർ ഒന്നിക്കുന്ന അമ്പലനടയിൽ' വില്ലൻ പൃഥ്വിരാജ് ; സസ്പെൻസ് പൊളിച്ച് നടൻ ബൈജു
'ഗുരുവായൂരമ്പലനടയില്‍' ആരെയും വിഷമിപ്പിക്കില്ല ; വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് സംവിധായകന്‍

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്
നിർമ്മാണം. കോമഡി എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന

logo
The Fourth
www.thefourthnews.in