പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ആസിഫ് അലി; കാപ്പ നാളെ തീയേറ്ററുകളില്‍

പൃഥ്വിരാജിനും ഷാജി കൈലാസിനുമൊപ്പം ആസിഫ് അലി; കാപ്പ നാളെ തീയേറ്ററുകളില്‍

കേരളത്തില്‍ മാത്രം 233 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക

കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ നാളെ തീയേറ്ററുകളിലേക്ക്. കേരളത്തില്‍ മാത്രം 233 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. അപര്‍ണ ബാലമുരളി, അന്നാ ബെന്‍, ദിലീഷ് പോത്തന്‍, ആസിഫ് അലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ജി ആര്‍ ഇന്ദുഗോപന്റെ നോവല്‍ ശംഖുമുഖിയെ ആധാരമാക്കി ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കന്നത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

logo
The Fourth
www.thefourthnews.in