ലോകേഷിന്റെ അടുത്ത സിനിമകളുടെ കഥ പൃഥ്വിരാജിന് അറിയാമോ ? മറുപടി പറഞ്ഞ് ലോകേഷ് ; ഏറ്റെടുത്ത് ആരാധകർ

ലോകേഷിന്റെ അടുത്ത സിനിമകളുടെ കഥ പൃഥ്വിരാജിന് അറിയാമോ ? മറുപടി പറഞ്ഞ് ലോകേഷ് ; ഏറ്റെടുത്ത് ആരാധകർ

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷിന്റെ മറുപടി

സംവിധായകൻ ലോകേഷ് കനകരാജ് അടുത്ത പത്ത് വർഷം ചെയ്യാനിരിക്കുന്ന എല്ലാ സിനിമകളുടെയും വൺ ലൈൻ അറിയാമെന്നായിരുന്നു അടുത്തിടെ പൃഥ്വിരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. റോളക്സ് കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രം , കൈതി 2 അടുത്തതായി നിർമ്മിക്കാൻ പോകുന്ന ചിത്രം എല്ലാത്തിന്റെയും വൺലൈന്‍ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ . എന്നാൽ പൃഥ്വിയുടെ വാക്കുകൾ പതിവുപോലെ ട്രോളൻമാർ ആഘോഷമാക്കി. എല്ലാം വെറും തള്ളല്ലേ എന്നായിരുന്നു ട്രോളൻമാരുടെ നിലപാട്

എന്നാൽ അത് തള്ളല്ല , എല്ലാ കഥയും പൃഥ്വിരാജുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പൃഥ്വിക്ക് അറിയാമെന്നുമാണ് ലോകേഷ് കനകരാജ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞത് . പൃഥ്വിരാജുമായി ഒരുമിച്ച് സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു. പക്ഷെ അത് നടന്നില്ല . പക്ഷെ ചെയ്യാനിരിക്കുന്ന സിനിമകളുടെ കഥകൾ പൃഥ്വിയുമായി ചർച്ച ചെയ്തിരുന്നു. അടുത്ത പത്ത് വർഷം നിങ്ങൾക്ക് വേറെ കഥയുടെ ആവശ്യമില്ലല്ലോ എന്ന് പൃഥ്വി പറഞ്ഞതായും ലോകേഷ് പറയുന്നു. തമിഴ് ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. ലോകേഷിന്റെ വാക്കുകൾ ട്രോളൻമാർ ഏറ്റെടുത്തു കഴിഞ്ഞു

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള അടുത്ത ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൃഥ്വിരാജുമുണ്ടാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല . പൃഥ്വിയുമായി ലോകേഷ് ചെയ്യാൻ ആലോചിച്ച സിനിമ ഇതായിരുന്നോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ

logo
The Fourth
www.thefourthnews.in