ഗുരുവായൂർ അമ്പലനടയിൽ ആദ്യം എന്റെ റോൾ വേറെയായിരുന്നു, വിപിൻ ദാസ് വന്നിട്ടാണ് മാറ്റുന്നത്: പൃഥ്വിരാജ്

ഗുരുവായൂർ അമ്പലനടയിൽ ആദ്യം എന്റെ റോൾ വേറെയായിരുന്നു, വിപിൻ ദാസ് വന്നിട്ടാണ് മാറ്റുന്നത്: പൃഥ്വിരാജ്

ചിത്രം മേയ് 16 ന് തീയേറ്ററുകളിലെത്തും

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ അമ്പലനടയിൽ. ജയ ജയ ജയഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്നാൽ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ ആദ്യം സംവിധായകനായിരുന്നത് മറ്റൊരാളായിരുന്നെന്നും അന്ന് തന്റെ റോൾ മറ്റൊന്നായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഹിറ്റ് എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

തന്നോട് ആദ്യം ഈ കഥ പറയുന്നത് തിരക്കഥാകൃത്തായ ദീപു പ്രദീപ് ആണ്. അന്ന് സംവിധാനം ആരാണെന്ന് തീരുമാനിച്ചിരുന്നില്ല. പിന്നീടാണ് വിപിൻദാസ് ചിത്രത്തിന്റെ സംവിധായകനാവുന്നത്. അതിന് മുമ്പ് ബേസിൽ ചെയ്ത കഥാപാത്രം താനും താൻ ഇപ്പോൾ ചെയ്ത കഥാപാത്രം മറ്റൊരു താരവുമായിരുന്നു ചെയ്യാനിരുന്നത് എന്നും പൃഥ്വി പറഞ്ഞു.

ഗുരുവായൂർ അമ്പലനടയിൽ ആദ്യം എന്റെ റോൾ വേറെയായിരുന്നു, വിപിൻ ദാസ് വന്നിട്ടാണ് മാറ്റുന്നത്: പൃഥ്വിരാജ്
'വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോള്‍ പൊരുള്‍ മനസിലായി'; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

വിപിൻ വന്ന ശേഷമാണ് താൻ ചെയ്ത റോളിലേക്ക് ബേസിലിനെയും തന്നെ മറ്റൊരു റോളിലേക്കും തീരുമാനിക്കുന്നത്. കഥയ്ക്ക് വേറെ പുതിയ ഒരു മാനം വന്നെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, വിപിൻ ദാസ് തന്നെ ആദ്യമായി കണ്ടത് മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നെന്നും ആ കഥ ഉടനെ തങ്ങൾ ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസും ബേസിൽ ജോസഫും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

ചിത്രം മേയ് 16 ന് തീയേറ്ററുകളിലെത്തും. ബേസിലിനും പൃഥ്വിരാജിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. അജു വര്‍‌ഗീസ്, ബൈജു തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഗുരുവായൂർ അമ്പലനടയിൽ ആദ്യം എന്റെ റോൾ വേറെയായിരുന്നു, വിപിൻ ദാസ് വന്നിട്ടാണ് മാറ്റുന്നത്: പൃഥ്വിരാജ്
'ആളുകൾ സെൽഫിക്കുവേണ്ടി വരുമ്പോൾ ഞാൻ ഓടാൻ തുടങ്ങും'; സ്വകാര്യത പ്രധാനമെന്ന് ഫഹദ് ഫാസിൽ

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്‌നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

logo
The Fourth
www.thefourthnews.in