ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' ഗാനം ലൈവ് ആയി ആലപിച്ച് പൃഥ്വിരാജ്

ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' ഗാനം ലൈവ് ആയി ആലപിച്ച് പൃഥ്വിരാജ്

മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് ആടുജീവിതം.

ആടുജീവിതം ചിത്രത്തിലെ 'പെരിയോനെ റഹ്‌മാനെ' എന്ന ഗാനം ലൈവ് ആയി പാടി നടൻ പൃഥ്വിരാജ്. കോഴിക്കോട് കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനെത്തിയപ്പോഴാണ് പൃഥ്വി ഗാനം ആലപിച്ചത്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് എ ആര്‍ റഹ്‌മാന്റെ മാന്ത്രികതയില്‍ ഒരുങ്ങിയ പെരിയോനെ റഹ്‌മാനെ എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രമാണ് ആടുജീവിതം.

ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' ഗാനം ലൈവ് ആയി ആലപിച്ച് പൃഥ്വിരാജ്
ബ്ലെസി കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാൾ, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: എ ആർ റഹ്മാൻ

മലയാളത്തിൽ എക്കാലത്തെയും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ആടുജീവിതം എന്ന സിനിമ തയ്യാറാക്കിയിട്ടുള്ളത്. ആടുജീവിതത്തിലെ നജീബായി നടൻ പൃഥ്വിരാജ് എത്തുമ്പോൾ ഇന്ത്യൻ സിനിമയിലെതന്നെ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നത്.ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. അമല പോൾ, ശോഭ മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതുവരെ പുറത്തുവന്ന ചിത്രത്തിന്റേതായ ഗാനങ്ങളും വിഡിയോകളും എല്ലാം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ചിത്രത്തിനായി 16 വർഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവർത്തകർ നടത്തിയത്. പത്ത് വർഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ആടുജീവിതത്തിലെ 'പെരിയോനെ റഹ്‌മാനെ' ഗാനം ലൈവ് ആയി ആലപിച്ച് പൃഥ്വിരാജ്
ആടുജീവിതം നോവൽ അതേപോലെ സിനിമയാക്കിയിട്ടില്ല: ബ്ലെസി

എ ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിച്ചിരുന്നു.

ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

logo
The Fourth
www.thefourthnews.in