കാത്തിരിപ്പിന് അവസാനം, ആടുജീവിതം പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് അവസാനം, ആടുജീവിതം പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

അഞ്ചുവര്‍ഷം മുന്‍പാണ് ചിത്രത്തിന്റ ഷൂട്ടിങ് ആരംഭിച്ചത്.

മലയാളികള്‍ ആകാംക്ഷാഭരിതമായി കാത്തിരുന്ന ആടുജീവിതം പ്രേക്ഷകരിലേക്ക്. അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. നായകന്‍ കൂടിയായ പൃഥ്വിരാജ് സുകുമാരനാണ് തന്റെ സമൂഹ്യ മാധ്യമങ്ങളിലൂടെ റിലീസ് തീയ്യതി പുറത്തിറക്കിയത്. അനന്തമായ മരുഭൂമിയില്‍ നിന്നും നായകന്‍ നടന്നു വരുന്ന ഒരു വീഡിയോയിലൂടെയാണ് റീലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

കാത്തിരിപ്പിന് അവസാനം, ആടുജീവിതം പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ആടുജീവിതത്തിൻ്റെ ട്രെയിലർ ചോർന്നോ?: മറുപടിയുമായി പൃഥ്വിരാജും ബെന്യാമിനും; ട്രെയിലർ ആഘോഷമാക്കി സോഷ്യൽ മീഡിയ

ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലസി സംവിധായകനായ ചിത്രത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അമല പോളാണ് നായിക. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുക

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്.

സൗദി അറേബ്യയിലേക്ക് ജോലി അന്വേഷിച്ച് കുടിയേറുന്ന നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എ ആർ റഹ്മാൻ സംഗീതം ചെയ്യുന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in