'പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും കഥ'; ആടുജീവിതം ഫസ്റ്റ് ലുക്ക്

'പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും കഥ'; ആടുജീവിതം ഫസ്റ്റ് ലുക്ക്

ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൂപ്പർ താരം പ്രഭാസാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും കഥ പറയാന്‍ കാത്തിരിക്കുന്നു. ഏപ്രില്‍ 10 മുതല്‍ സാഹസിക യാത്ര അനുഭവിക്കാന്‍ തയാറാകു എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.

'നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടു കഥകൾ മാത്രമാണ്' എന്ന ടാഗ്ലൈനോടെ വന്ന ബെന്യാമിന്റെ മലയാള സാഹിത്യത്തിലെ ക്ലാസിക്ക് നിലവാരത്തിലേക്ക് ഉയർന്ന കൃതിയാണ്.

'പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും കഥ'; ആടുജീവിതം ഫസ്റ്റ് ലുക്ക്
'ഇപ്പോഴും എല്ലാം ഓര്‍മവരും, രാത്രിയില്‍ കിടക്കുമ്പോള്‍ ഞെട്ടി എഴുന്നേല്‍ക്കും'; നജീബ് പറഞ്ഞ ഷുക്കൂറിന്റെ ആടുജീവിതം

ആടുജീവിതം വായനക്കാർക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നൽകിയത്. ചിലർക്ക് ഇത് പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യന്റെ പോരാട്ടമാണ്. ചിലർക്ക് ഇത് എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരെയുള്ള മനുഷ്യാത്മാവിന്റെ വിജയമാണ്. ചിലർക്ക് വിധി എത്ര ക്രൂരമായിരിക്കും. ചിലർക്ക് അത് ആത്മീയതയെയും മനുഷ്യഹൃദയത്തിൽ ശാശ്വതമായി കിടക്കുന്ന പ്രത്യാശയെയും കുറിച്ചാണ്.

മലയാളത്തിൽ എറ്റവും കൂടുതൽ പതിപ്പുകൾ ഇറങ്ങിയ നോവൽകൂടിയാണ് ആടുജീവിതം. ചിത്രം ഇന്നത്തെ തലമുറയ്ക്ക് കൂടി വേണ്ടിയാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. 'ഇന്നത്തെ സിനിമ കാണുന്ന യുവാക്കളിൽ ഭൂരിഭാഗവും ആടുജീവിതം ഇത്രയും ജനപ്രീതി നേടിയ ശേഷവും വായിച്ചിട്ടില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അവരിൽ ചിലരെ ഞങ്ങൾ സിനിമ കാണിക്കുകയും സിനിമയെ എങ്ങനെ നിർവചിക്കുമെന്ന് അവരോട് ചോദിക്കുകയും ചെയ്തു.

'ഞങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും വലിയ അതിജീവന സിനിമയാണ് ഇത്. യഥാർത്ഥ കഥയാണ് ഇതെന്നത് അവിശ്വസനീയമാണ്' എന്നുമായിരുന്നു അവർ പറഞ്ഞത്. ആടുജീവിതം എന്ന സിനിമയെ നിർവചിക്കാനും ഇതേ വാക്കുകൾ തന്നെ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചത് എന്നും സംവിധായകൻ ബ്ലെസി പറഞ്ഞു.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അഞ്ച് വര്‍ഷത്തോളം എടുത്താണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ അമല പോളാണ് നായിക. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് വിതരണത്തിനെത്തിക്കുക

logo
The Fourth
www.thefourthnews.in