പൃഥ്വിരാജ്  ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാറെന്ന് കരൺ ജോഹർ ; സെൽഫി അടുത്ത മാസം തീയേറ്ററുകളിൽ

പൃഥ്വിരാജ് ഇന്ത്യൻ സിനിമയിലെ മെഗാസ്റ്റാറെന്ന് കരൺ ജോഹർ ; സെൽഫി അടുത്ത മാസം തീയേറ്ററുകളിൽ

കരൺ ജോഹറും പൃഥ്വിയും ചേർന്നാണ് അക്ഷയ് കുമാറിന്റെ സെൽഫി നിർമ്മിക്കുന്നത്

പൃഥ്വിരാജിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. പൃഥ്വി ഇന്ത്യൻ സിനിമയിലെ തന്നെ മെഗാസ്റ്റാറാണെന്നാണ് കരൺ ജോഹറിന്റെ പ്രതികരണം. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാനായതിൽ അതിയായ സന്തോഷമുണ്ട്. ബോളിവുഡ് ചലച്ചിത്ര നിർമാണ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഊർജ്ജം തരുന്നതായും കരൺ ജോഹർ പറയുന്നു

പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിന്റെ ഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡ് നിർമാണ രംഗത്തേക്കും കടക്കുകയാണ് പൃഥ്വിരാജ്. കരൺ ജോഹറുമായി ചേർന്നാണ് സെൽഫി എന്ന ചിത്രം നിർമ്മിക്കുന്നത്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാന താരങ്ങൾ. ചിത്രം അടുത്ത മാസം 24 ന് തീയേറ്ററുകളിലെത്തും

logo
The Fourth
www.thefourthnews.in