കാപ്പ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കാപ്പ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം

തീയേറ്ററുകൾ ആഘോഷമാക്കിയ പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ കാപ്പ ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി അവകാശം. ജനുവരി 19 നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്

ഡിസംബർ 22 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥ അടിസ്ഥാനമാക്കിയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയത്. അപര്‍ണ ബാലമുരളി, അന്നാ ബെന്‍, ദിലീഷ് പോത്തന്‍, ആസിഫ് അലി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്നാണ് നിര്‍മാണം.

logo
The Fourth
www.thefourthnews.in