പ്രിയദർശന്റെയും ലിസിയുടെയും മകൻ വിവാഹിതനായി ; ചടങ്ങിൽ തിളങ്ങി കല്യാണി

പ്രിയദർശന്റെയും ലിസിയുടെയും മകൻ വിവാഹിതനായി ; ചടങ്ങിൽ തിളങ്ങി കല്യാണി

ചെന്നൈയിലെ വീട്ടിലായിരുന്നു വിവാഹം

സംവിധായകൻ പ്രിയദർശന്റെയും ചലച്ചിത്രതാരം ലിസിയുടെ മകൻ സിദ്ധാർത്ഥ് വിവാഹിതനായി . അമേരിക്കയിൽ നിന്നുള്ള മെർലിൻ ആണ് വധു. ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്നലെ വൈകിട്ട്നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.

വിഷ്വൽ എഫക്ട് പ്രൊഡ്യൂസറാണ് മെർലിൻ. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സ് പൂർത്തിയാക്കി തിരിച്ചെത്തിയ സിദ്ധാർത്ഥ്

പ്രിയദർശന്റെ മരക്കാർ സിനിമയിൽ വിഷ്വൽ ഇഫക്ട് ചെയ്തിരുന്നു. ചിത്രത്തിന് ദേശീയ പുരസ്കാരവും സിദ്ധാർത്ഥ് നേടിയിരുന്നു .

2016 ൽ വിവാഹ മോചിതരായ ലിസിയും പ്രിയദർശനും ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ചടങ്ങിൽ ഒരുമിച്ച് സംബന്ധിക്കുന്നത്

logo
The Fourth
www.thefourthnews.in