പ്രിയങ്ക ചോപ്ര ജോണാസ്
പ്രിയങ്ക ചോപ്ര ജോണാസ്

'മുപ്പതാമത്തെ വയസിൽ തന്നെ അണ്ഡമെടുത്ത് സൂക്ഷിച്ചു'; സറോഗസിയിലൂടെ കുഞ്ഞ് പിറന്നതിനെ കുറിച്ച് പ്രിയങ്ക ചോപ്ര

അമ്മ മധു ചോപ്രയുടെ നിർദ്ദേശ പ്രകാരമായിരുന്നു തീരുമാനമെന്നും പ്രിയങ്ക പറയുന്നു

ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസിനും കഴിഞ്ഞ വർഷമാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. . സറോഗസി വഴിയാണ് പ്രിയങ്ക ചോപ്ര കുഞ്ഞിന് ജന്മം നൽകിയത് എന്നതും ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് താരമോ കുടുംബമോ അടുത്ത വൃത്തങ്ങളോ ഒന്നും സംസാരിച്ചിരുന്നില്ല. എന്നാൽ എങ്ങനെയാണ് സറോഗസി നടത്തിയതെന്നതടക്കുമുള്ള കാര്യങ്ങൾ തുറന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര

പ്രായം മുപ്പതിലേക്ക് കടന്നപ്പോൾ തന്നെ അണ്ഡം എടുത്ത് സൂക്ഷിക്കാന്‍ നല്‍കിയിരുന്നു. ഗൈനക്കോളജിസ്റ്റായ അമ്മ മധു ചോപ്രയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അണ്ഡമെടുത്ത് സൂക്ഷിച്ചതെന്നും അമേരിക്കന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക വ്യക്തമാക്കി

'അതിന് സ്വാതന്ത്ര്യമുള്ള വീട്ടിലാണ് ജനിച്ചത്, മുപ്പതുകളുടെ തുടക്കത്തിൽ എന്റെ ആഗ്രഹങ്ങൾക്കാണ് ഞാൻ മുൻതൂക്കം കൊടുത്തത്. നേട്ടങ്ങൾ കൈവരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ട സമയമായിരുന്നു അത് , കരിയറിൽ സ്വന്തമായി ഒരിടം കണ്ടെത്തണമായിരുന്നു. മാത്രമല്ല, കുട്ടികളുണ്ടാകണം എന്നാഗ്രഹിക്കാന്‍ പറ്റിയൊരാളെ ഞാൻ അതുവരെ കണ്ടുമുട്ടിയിട്ടുമില്ലായിരുന്നു. അതിനെ കുറിച്ചുള്ള ഉത്കണ്ഠ കൂടിയപ്പോഴാണ് ഒബ്‌സ്റ്റട്രീഷ്യന്‍ -ഗൈനക്കോളജിസ്റ്റായ അമ്മ അണ്ഡം എടുത്ത് സൂക്ഷിക്കാൻ നിർദേശിച്ചതെന്നും പ്രിയങ്ക പറയുന്നു.

ജീവിതകാലം മുഴുവനും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് 35 ന് ശേഷം അമ്മയാകുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് മനസിലാക്കുന്നത് . അങ്ങനെയുള്ളവർക്ക് മാതൃകയാക്കാവുന്ന രീതിയാണ് സറോഗസിയെന്നും പ്രിയങ്ക പറയുന്നു. സൂക്ഷിക്കാൻ നൽകുന്ന അണ്ഡങ്ങൾക്ക് നമ്മൾ കൊടുക്കുന്ന സമയത്തെ പ്രായം തന്നെ ആയതിനാൽ ഈ രീതിയിൽ വെല്ലുവിളികൾ കുറവാണെന്നും പ്രിയങ്ക പറയുന്നു . പ്രിയങ്ക സൂക്ഷിക്കാൻ നൽകിയ അണ്ഡത്തിൽ നിന്നും അഞ്ചു വർഷത്തിന് ശേഷമാണ് കുഞ്ഞു പിറന്നത്

കുട്ടികളെ വളരെ ഇഷ്ടമാണ്, മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു

പ്രിയങ്ക ചോപ്ര ജോണാസ്
ഇനിയൊരു ഊഴമില്ല, മരയ്ക്കാരോടെ മതിയായി : പ്രിയദർശൻ

അമേരിക്കൻ പോപ്പ് താരവും ഭർത്താവുമായ നിക് ജോനാസുമായുള്ള പ്രണയബന്ധം തുടങ്ങിയതിനെ കുറിച്ചും പ്രിയങ്ക മനസ് തുറന്നു. നിക്കുമായി സൗഹൃദം തുടങ്ങിയ സമയത്ത് മറ്റൊരു ബന്ധം അവസാനിപ്പിക്കാൻ തയാറെടുക്കുന്നതിനാലും, നിക്കിന് പ്രായ കുറവുള്ളതിനാലും പ്രണയത്തിൽ നിന്ന് ഒഴിഞ്ഞ് മാറി. എന്നാൽ പിന്നീട് നിക്കിന്റെ സഹോദരനും സുഹൃത്തുക്കളും നിർബന്ധിച്ചപ്പോഴാണ് നിക്കുമായുള്ള ബന്ധം തുടരുകയും പ്രണയത്തിലാവുകയും 2018 ൽ വിവാഹം കഴിച്ചതെന്നും പ്രിയങ്ക വെളിപ്പെടുത്തി .

റൂസ്സോ ബ്രദേഴ്‌സിന്റെ ത്രില്ലര്‍ സീരിസായ 'സിറ്റാഡല്‍' ടിടിയില്‍ റിലീസിനൊരുങ്ങുന്നതിനിടെ പ്രിയങ്ക നൽകിയ അഭിമുഖത്തിലാണ് വ്യക്തിപരമായ കാര്യങ്ങളും തുറന്ന് പറഞ്ഞിരിക്കുന്നത്

logo
The Fourth
www.thefourthnews.in