'പ്രിയപ്പെട്ട ദാസേട്ടന്';  ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് കലാ-സാംസ്കാരിക ലോകം

'പ്രിയപ്പെട്ട ദാസേട്ടന്'; ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് കലാ-സാംസ്കാരിക ലോകം

ഗാനഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് എൺപത്തിനാലാം പിറന്നാൾ

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കെ ജെ യേശുദാസിന് എൻപത്തിനാലാം പിറന്നാൾ. ആറ് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കിടയിൽ സജീവമായ അദ്ദേഹം മലയാളത്തിലെ മുൻനിര ഗായകരുടെയെല്ലാം ആരാധനാപാത്രമാണ്.

സിനിമാ സംഗീത ലോകം ദാസേട്ടനെന്ന് ഏറെ സ്നേഹത്തോടെ വിളിക്കുന്ന യേശുദാസിന് നിരവധി പേരാണ് പിറന്നാൾ ആശംസകളുമായെത്തിയത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കേരളത്തിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ ലോകം.

'പ്രിയപ്പെട്ട ദാസേട്ടന്';  ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് കലാ-സാംസ്കാരിക ലോകം
യേശുദാസിനൊപ്പം പാടിയ ആ ഗായിക ഇന്നെവിടെ?

'സംഗീതമേ അമര സല്ലാപമേ' എന്ന ഗാനം പോലെ മണ്ണിന് വിണ്ണിന്റെ വരദാനമാണ് ദാസേട്ടൻ - മധു ബാലകൃഷണൻ (ഗായകൻ).

'കെ ജെ യേശുദാസ് എന്ന ഗായകനെ അടുത്ത് അറിയാൻ സാധിച്ചതും കണ്ട് വളരാൻ സാധിച്ചതും ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു' - ശ്വേത മോഹൻ (ഗായിക).

'ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിച്ചരിക്കാൻ പറ്റിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം' - ബിജു നാരായണൻ (ഗായകൻ)

'ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യവും സൗരഭ്യവുമാണ് ദാസേട്ടന്റെ സംഗീതം' - എം എ ബേബി (സിപിഎം പോളിറ്റ് ബ്യൂറോ അംഗം, മുൻ വിദ്യാഭ്യാസ മന്ത്രി)

'നീ എൻ സത്യ സംഗീതമേ.....', ഈ വർഷം 84-ാം പിറന്നാൾ ആഘോഷിക്കുന്ന ദാസേട്ടന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു - രാജലക്ഷ്മി (ഗായിക)

'എന്റെ പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ' - പ്രേം പ്രകാശ് (സിനിമാതാരം).

'കാണാതിരുന്ന കരയുന്ന ഹൃദയമേ...' എന്ന യേശുദാസ് ഗാനത്തോടെയാണ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ പ്രിയപ്പെട്ട യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്നത്.

അനന്തഭദ്രം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'തിര നുരയും ചുരുൾ മുടിയിൽ...', എന്ന ഗാനാലാപനത്തോടെയായിരുന്നു ഗായകൻ കെ എസ് ഹരിശങ്കറിന്റെ ആശംസ.

'പ്രിയപ്പെട്ട ദാസേട്ടന്';  ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ നേർന്ന് കലാ-സാംസ്കാരിക ലോകം
ഗന്ധർവസംഗീതത്തിനു പിന്നിലെ ശബ്ദരഹസ്യം; ചികഞ്ഞ് രണ്ട് ഡോക്ടർമാർ
logo
The Fourth
www.thefourthnews.in