പുഷ്പ 2 ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും ; അല്ലു അർജുൻ എത്തുക പുതിയ ലുക്കിൽ

പുഷ്പ 2 ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും ; അല്ലു അർജുൻ എത്തുക പുതിയ ലുക്കിൽ

ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കും; വിജയ് സേതുപതിയുണ്ടായേക്കില്ല

പുഷ്പ ദ റൈസ് എന്ന ഒന്നാം ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദ റൂള്‍ എന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള ഒരുക്കത്തിലായിരുന്നു അല്ലു അര്‍ജുന്‍. സിഗ്നേച്ചര്‍ നടപ്പുകൊണ്ടും ഭാവം കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തിയ ആദ്യ ഭാഗത്തിലെ ലുക്കിലായിരിക്കില്ല താരം അടുത്ത ഭാഗത്തിലെത്തുക എന്നാണ് സൂചന. അതിനാല്‍ തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍

അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയിലെതാണോ ചിത്രത്തിലെ ലുക്കെന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ 'പുഷ്പരാജിന്റെ' ലുക്ക് സര്‍പ്രൈസായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതികരണം.

അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രം
അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രം

ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതിയും നെഗറ്റീവ് വേഷത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ വിജയ് സേതുപതിയുണ്ടായിരിക്കില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന

രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗത്തിന്റെ പ്രമേയം. പേര് സൂചിപ്പിക്കും പോലെ തന്നെ ദ റൂള്‍ എന്ന രണ്ടാംഭാഗം പുഷ്പരാജിന്റെ താണ്ഡവം തന്നെയാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍ . 2021 ലാണ് ആദ്യ ഭാഗം പുറത്തിറങ്ങിയത്. ബോക്‌സ് ഓഫീസില്‍ 350 കോടിയിലേറെ രൂപ നേടിയ പുഷ്പ 2021 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു. ഇതിനെ വെല്ലുന്നതാകും രണ്ടാം ഭാഗമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. രശ്മിക മന്ദാന തന്നെയാണ് രണ്ടാംഭാഗത്തിലും നായിക

logo
The Fourth
www.thefourthnews.in