പുഷ്പ 2 വരാന്‍ ഇനി 200 ദിവസം; പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

പുഷ്പ 2 വരാന്‍ ഇനി 200 ദിവസം; പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ഒന്നാം ഭാഗത്തിനെക്കാള്‍ വലിയ ചിത്രമായിരിക്കും പുഷ്പ 2 എന്നാണ് പുറത്തുവരുന്ന സൂചനകള്‍

അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിന് ഇനി 200 ദിവസം. പുഷ്പ 2: ദ റൂള്‍ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഒന്നാം ഭാഗമായ പുഷ്പ: ദ റൈസ് ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. 250 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ ചിത്രം നേടിയത്. ഒന്നാം ഭാഗത്തിനെക്കാള്‍ വലിയ ചിത്രമായിരിക്കും പുഷ്പ 2 എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

പുഷ്പ 2 വരാന്‍ ഇനി 200 ദിവസം; പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ
'അങ്ങനെയൊരു ആലോചനയില്ല', എ ഐ ഉപയോഗിച്ച് മമ്മൂട്ടിയുടെ പ്രായം കുറച്ചുള്ള സിനിമയില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

പുഷ്പ രാജിന്റെ ഭരണം ആരംഭിക്കാന്‍ ഇനി 200 ദിവസമെന്ന തലക്കെട്ടോടെയാണ് നിർമാതാക്കളായ മൈത്രി മൂവി മേക്കഴേസ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 2024ല്‍ റിലീസിനെത്തുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയില്‍ പുഷ്പ 2 മുന്‍പന്തിയിലുണ്ട്. ഏകദേശം 350 കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അല്ലുവിന്റെ വില്ലന്‍ കഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു എന്നതും സിനിമാപ്രേമികള്‍ക്ക് കാത്തിരിക്കാനുള്ള കാരണങ്ങളിലൊന്നാണ്. ആദ്യ ഭാഗത്തില്‍ ബന്‍വർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ഫഹദിന്റെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in