'പുഷ്പരാജ് ഈസ് ബാക്ക്;' ഇന്റർനെറ്റിനെ ഇളക്കി മറിച്ച് 'പുഷ്പ 2 ദ റൂൾ' ടീസർ

'പുഷ്പരാജ് ഈസ് ബാക്ക്;' ഇന്റർനെറ്റിനെ ഇളക്കി മറിച്ച് 'പുഷ്പ 2 ദ റൂൾ' ടീസർ

നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്ത ടീസർ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്

തെലുഗു താരം അല്ലു അർജുൻ്റെ 2024ലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്പ 2 ദ റൂൾ' ന്റെ രണ്ടാം ടീസർ പുറത്ത്. അല്ലു അർജുന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയത്. നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്ത ടീസർ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.

ഗാംഭീര്യം, കളർ, സ്കെയിൽ എന്നിവയാൽ ഏറെ ആകർഷകമായ ടീസറിൽ അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പരാജിനെ ഏറ്റവും ശക്തനായ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അല്ലു അർജുന്റെ സ്വാഗും സ്റ്റൈലും ഓരോ ഷോട്ടിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ഡി എസ് പിയുടെ പശ്ചാത്തല സംഗീതം ടീസറിന്റെ മാറ്റ് കൂട്ടുന്നു.

തെലങ്കാനയിലെ ഒരു പ്രധാന ആഘോഷമായ 'സമ്മക്ക സരളമ്മ ജാതാര' എന്നറിയപ്പെടുന്ന ഉത്സവത്തിനിടയിലുള്ള സീക്വൻസാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. അല്ലു അർജുൻ, രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നത്.

logo
The Fourth
www.thefourthnews.in