'ബോക്സ് ഓഫീസ് ഭരിക്കാൻ അവൻ വരുന്നു'; പുഷ്പ 2
റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

'ബോക്സ് ഓഫീസ് ഭരിക്കാൻ അവൻ വരുന്നു'; പുഷ്പ 2 റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

2021 ലാണ് ആദ്യ ഭാഗം റിലീസ് ചെയ്തത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആ പ്രഖ്യാപനം വന്നു. അല്ലു അർജുന്റെ പുഷ്പ 2 ദി റൂൾ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

ബോക്സ് ഓഫീസ് ഭരിക്കാൻ അവൻ വരുന്നു എന്ന കുറിപ്പോടെയാണ് നിർമാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

2021 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. മാത്രമല്ല അല്ലു അർജുൻ പുഷ്പയിലൂടെ മികച്ച നടനുളള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് താരവുമായി.

ആദ്യ ഭാഗത്ത് പോലീസ് ഓഫീസറുടെ വേഷത്തിൽ അമ്പരിപ്പിച്ച ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ പ്രതികാരത്തിന്റെ കൂടി കഥയാകും പുഷ്പ 2. അതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ 2.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും രശ്മിക മന്ദാന തന്നെയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ദേവി ശ്രീ പ്രസാദാണ് സംഗീതം

logo
The Fourth
www.thefourthnews.in