ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിഡന്റായി മാധവൻ; ദേശീയ പുരസ്കാരത്തിന് പിന്നാലെ പദവി

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിഡന്റായി മാധവൻ; ദേശീയ പുരസ്കാരത്തിന് പിന്നാലെ പദവി

താരം ആദ്യം സംവിധാനം ചെയ്ത ചിത്രമായ 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്' അടുത്തിടെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) പ്രസിഡന്റ്, ഗവേണിങ് കൗൺസിൽ ചെയർമാൻ എന്നീ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് നടൻ ആർ മാധവൻ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയമാണ് താരത്തെ സ്ഥാനത്തേക്ക് നിയമിച്ചത്. മുൻ പ്രസിഡന്റായിരുന്ന സംവിധായകൻ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3ന് അവസാനിച്ചിരുന്നു.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിഡന്റായി മാധവൻ; ദേശീയ പുരസ്കാരത്തിന് പിന്നാലെ പദവി
പ്രതിപക്ഷം ഒരുമിച്ചാൽ ബിജെപിക്ക് വിജയിക്കുക അസാധ്യം; അദാനിക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന് രാഹുൽ ഗാന്ധി

വിവരം പ്രഖ്യാപിച്ചതോടൊപ്പം താരത്തിന്റെ നേട്ടത്തിൽ അഭിനന്ദനമറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സിൽ കുറിപ്പിട്ടിരുന്നു. "എഫ്ടിഐഐയുടെ പ്രസിഡന്റായും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദ്ദേശം ചെയ്യപ്പെട്ട മാധവൻ ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ അനുഭവപാടവവും ധാർമികതയും എഫ്ടിഐഐയെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് സ്ഥാപനത്തെ എത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എന്റെ ആശംസകൾ" ഠാക്കൂർ കുറിച്ചു.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിഡന്റായി മാധവൻ; ദേശീയ പുരസ്കാരത്തിന് പിന്നാലെ പദവി
പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു; റെക്കോര്‍ഡിട്ട് ഇന്ധന വില

അനുരാഗ് ഠാക്കൂറിന്റെ ആശംസകൾക്ക് നന്ദിയറിയിച്ച് മാധവനും എക്സിൽ കുറിപ്പിട്ടിരുന്നു. "ബഹുമാനത്തിനും ആശംസകൾക്കും വളരെ നന്ദി അനുരാഗ് ഠാക്കൂർ ജി. പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും," മാധവൻ കുറിച്ചു. എഫ്ടിഐഐ പ്രസിഡന്റ് സ്ഥാനം അവസാനം വഹിച്ചിരുന്നത് ചലച്ചിത്ര നിർമാതാവ് ശേഖർ കപൂർ ആണ്. നടൻ അനുപം ഖേറും ഒരു വർഷം പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രസിഡന്റായി മാധവൻ; ദേശീയ പുരസ്കാരത്തിന് പിന്നാലെ പദവി
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ പുതുപ്പള്ളിയിലെ വോട്ടർമാർക്ക് അതൃപ്തി, പഞ്ചായത്ത് ഭരണം കൊള്ളാം

എഫ്‌ടിഐഐ ചെയർമാന്റെ നേതൃത്വത്തിലുള്ള എഫ്‌ടിഐഐ സൊസൈറ്റിക്ക് 12 നോമിനികളാണുള്ളത്. അവരിൽ എട്ട് പേർ ‘പേഴ്സൺസ് ഓഫ് എമിനൻസ്’ വിഭാഗത്തിന് കീഴിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നു. നാല് പേർ എഫ്‌ടിഐഐ പൂർവ്വ വിദ്യാർഥികളാണ്. ചെയർമാനെ നിയമിക്കുമ്പോൾ മന്ത്രാലയം സാധാരണയായി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാറുണ്ട്. എന്നാൽ 2017 ഒക്ടോബറിൽ അനുപം ഖേറിനെ ചെയർമാനായി നിയമിച്ചപ്പോൾ ഇതുണ്ടായില്ല. മാധവന്റെ നിയമനത്തിലും മന്ത്രാലയം മറ്റ് നോമിനേറ്റഡ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടില്ല. 12 എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഉൾപ്പെടെ 24 അംഗങ്ങളുടെ ക്വാറം രൂപീകരിക്കുന്ന മുറയ്ക്ക് ഭരണസമിതി, അക്കാദമിക് കൗൺസിൽ, സ്റ്റാൻഡിങ് ഫിനാൻസ് കമ്മിറ്റി എന്നിവ രൂപീകരിക്കും.

logo
The Fourth
www.thefourthnews.in