റഹ്മാനും ഭാവനയും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ

റഹ്മാനും ഭാവനയും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ

ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും

റഹ്മാനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കമായി. പൂജയും സ്വിച്ച് ഓൺ കർമ്മവും ചോറ്റാനിക്കരയിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. നവാഗതനായ റിയാസ് മരാത്ത് സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ പി കെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാറാണ് നിര്‍മാണം.

ഷാജി കൈലാസിന്റെ ഹണ്ട് എന്ന ചിത്രത്തിന് ശേഷമുള്ള ഭാവനയുടെ അടുത്ത ചിത്രമാണിത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള ഭാവനയുടെ മടങ്ങി വരവ്. എറണാകുളം, പൊള്ളാച്ചി, പോണ്ടിച്ചേരി, കൊടൈക്കനാൽ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

സുജിത്ത് സാരംഗാണ് ക്യാമറ. എഡിറ്റിംഗ് - കിരൺ ദാസ്. കോസ്റ്റ്യൂം - സമീറ സനീഷ്. ആർട്ട് - അരുൺ ജോസ്. മേക്കപ്പ് - അമൽ ചന്ദ്രൻ. പ്രോജക്ട് ഡിസൈനർ - പ്രണവ് രാജ്. പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാംസൺ സെബാസ്റ്റ്യൻ. കളറിസ്റ്റ് - സി പി രമേഷ്. വി എഫ് എക്സ് - എഗ്ഗ് വൈറ്റ്. ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ പ്രകാശ്. സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ. ഡിസൈൻസ് - ആൻ്റണി സ്റ്റീഫൻ.

logo
The Fourth
www.thefourthnews.in