ഓസ്‌കറിന് ഫ്രീ എന്‍ട്രി കിട്ടിയില്ല;  രാംചരണും രാജമൗലിയും എന്‍ടിആറും പങ്കെടുത്തത് ലക്ഷങ്ങൾ മുടക്കി

ഓസ്‌കറിന് ഫ്രീ എന്‍ട്രി കിട്ടിയില്ല; രാംചരണും രാജമൗലിയും എന്‍ടിആറും പങ്കെടുത്തത് ലക്ഷങ്ങൾ മുടക്കി

95-ാമത് ഓസ്കർ പുരസ്കാരത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് എം എം കീരവാണിയ്ക്കും ചന്ദ്ര ബോസിനും മാത്രം

ഓസ്‌കറില്‍ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുകയാണ് ആര്‍ആര്‍ആര്‍. എന്നാല്‍ ഓസ്‌കറില്‍ സിനിമയുടെ സംവിധായകനായ രാജമൗലിയും നായകന്‍മാരായ രംചരണും എന്‍ടിആറും ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

95-ാമത് ഓസ്‌കര്‍ വേദിയില്‍ രാജമൗലിയും രാംചരണും അവരുടെ കുടുംബാംഗങ്ങളുമായാണ് എത്തിയത്. എന്നാല്‍ ആര്‍ക്കും ക്ഷണം ലഭിക്കാത്തതിനാല്‍ എല്ലാവര്‍ക്കുമായി ടിക്കറ്റ് പണം കൊടുത്തു വാങ്ങുകയായിരുന്നു.

ഓസ്‌കറിന് ഫ്രീ എന്‍ട്രി കിട്ടിയില്ല;  രാംചരണും രാജമൗലിയും എന്‍ടിആറും പങ്കെടുത്തത് ലക്ഷങ്ങൾ മുടക്കി
ഓസ്കറിൽ ചരിത്രമെഴുതി ആർആർആർ ; അഭിമാനമായി നാട്ടു നാട്ടു

ഇക്കണോമിക് ടൈംസിൻ്റെ റിപ്പോര്‍ട്ട് പ്രകാരം, ഒരു ടിക്കറ്റിന് 25,000 ഡോളറാണ് വരുന്നത്. അതായത് 20.6 ലക്ഷം രൂപ. ഓസ്‌കറില്‍ പങ്കെടുക്കാന്‍ ''നാട്ടു നാട്ടു'' വിന്റെ സംഗീത സംവിധായകനായ എംഎം കീരവാണിക്കും ഗാനരചയിതാവ് ചന്ദ്ര ബോസിനും മാത്രമെ ഫ്രീ ടിക്കറ്റ് ലഭിച്ചിരുന്നുള്ളു. സാധാരണയായി ഓസ്‌കറില്‍ നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍, അവരുടെ കുടുംബാഗങ്ങള്‍, ഓസ്‌കര്‍ അവതാരകര്‍, നോമിനേറ്റ് ചെയ്യപ്പെടുന്ന മൂവി സ്റ്റുഡിയോകള്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും എന്നിങ്ങനെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഫ്രീ എന്‍ട്രി പാസ് ലഭിക്കുക. മറ്റുള്ളവര്‍ പൈസ കൊടുത്ത് ടിക്കറ്റെടുക്കണം.

കീരവാണിയ്ക്കും ചന്ദ്രബോസിനും മാത്രമാണ് ഓസ്‌കര്‍ നോമിനികള്‍ക്കൊപ്പം മുന്‍ സീറ്റില്‍ ഇരിക്കാന്‍ അവസരം ലഭിച്ചത്. ഇപ്പോള്‍ ഓസ്‌കറില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ടിക്കറ്റ് പൈസ നല്‍കി വാങ്ങിയെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇതിന് മുമ്പ് ഓസ്‌കര്‍ ചടങ്ങില്‍ പിന്‍ സീറ്റിലിരുന്ന് ആര്‍ആര്‍ആറിന്റെ വിജയം ആഘോഷിക്കുന്ന രാജമൗലിയുള്‍പ്പെടെ മറ്റുള്ളവരുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഓസ്‌കറില്‍ രാജമൗലിയെയും സൂപ്പര്‍താരങ്ങളെയും ഏറ്റവും പുറകിലിരുത്തിയതിനെതിരെ ആരാധകര്‍ സാമൂഹ്യ മാധ്യമത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഓസ്‌കറില്‍ ''നാട്ടു നാട്ടു'' എന്ന ഗാനത്തിന്റെ തത്സമയ അവതരണത്തില്‍ ഗായകരായ കാലഭൈരയ്ക്കും രാഹുല്‍ സിപ്ലിഗഞ്ചിനോടുമൊപ്പം ഇന്ത്യന്‍ നര്‍ത്തകരെ ഉള്‍പ്പെടുത്താത്തതിലും ആരാധകര്‍ പ്രതിഷേധമുയർത്തിയിരുന്നു.ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് ഗാനത്തിന്റെ യഥാര്‍ത്ഥ പതിപ്പില്‍ ചുവടുവച്ചത്.

logo
The Fourth
www.thefourthnews.in