യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് രജനികാന്ത്; ഇന്ന് അയോധ്യ സന്ദർശിക്കും

യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് രജനികാന്ത്; ഇന്ന് അയോധ്യ സന്ദർശിക്കും

രജനികാന്തിനെ 'രാജാവ്' എന്ന് വിശേഷിപ്പിച്ച ദുല്‍ഖര്‍ സൽമാൻ

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ സൂപ്പര്‍താരത്തെ യോഗി പൂക്കള്‍ നല്‍കി വരവേല്‍ക്കുകയായിരുന്നു. യോഗിയെ കണ്ട രജനികാന്ത് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു.

യോഗി ആദിത്യനാഥിനെ നേരിൽ കണ്ട് രജനികാന്ത്; ഇന്ന് അയോധ്യ സന്ദർശിക്കും
ദൈവത്തെ മുന്നില്‍ നിര്‍ത്തിയാലും തലകുനിക്കില്ല; രജനീകാന്ത്-യോഗി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വൈറലായി കമൽഹാസന്റെ പ്രസംഗം

തന്റെ പുതിയ ചിത്രമായ ജയിലറിന്റെ പ്രദര്‍ശനത്തിനായി വെള്ളിയാഴ്ച ലഖ്‌നൗവിലെത്തിയതായിരുന്നു രജനി. ഉത്തര്‍ പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കേശവ് പ്രസാദ് മൗര്യയും സിനിമയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. ജയിലര്‍ കണ്ട കേശവ് പ്രസാദ് മൗര്യ സിനിമയിലെ രജനിയുടെ അഭിനയത്തെ പ്രശംസിക്കുകയുണ്ടായി.

രജനികാന്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കാൽ തൊട്ട് നമസ്കരിക്കുന്നു
രജനികാന്ത് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ കാൽ തൊട്ട് നമസ്കരിക്കുന്നു

എനിക്ക് ജയിലര്‍ കാണാന്‍ അവസരമുണ്ടായി. ഞാന്‍ രജനികാന്തിന്റെ ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ കഴിവുള്ള നടനാണ്. സിനിമയിൽ കാര്യമായ ഉള്ളടക്കമില്ലെങ്കിൽ പോലും അദ്ദേഹം തന്റെ പ്രകടനം കൊണ്ട് അതിനെ മികച്ചതാക്കും' എന്നും മൗര്യ പറഞ്ഞു.

മുമ്പ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു രജനികാന്ത് സന്ദര്‍ശനത്തിന് എത്തിയിരുന്നു. സംസ്ഥാനത്തെ പ്രസിദ്ധമായ ചിന്നമസ്താ ക്ഷേത്രത്തിലും അദ്ദേഹം വെള്ളിയാഴ്ച ദര്‍ശനം നടത്തുകയുണ്ടായി. തുടര്‍ന്ന് റാഞ്ചിയിലെ 'യാഗോദ ആശ്രമ'ത്തില്‍ അദ്ദേഹം ഒരു മണിക്കൂര്‍ ധ്യാനത്തിനായി ചിലവഴിക്കുകയുണ്ടായി. ഇതിന് പിന്നാലെ രാജ്ഭവനില്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലഖ്‌നൗവിലെ ജയിലറിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം രജനികാന്ത് ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഇന്നലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നാളെ അയോധ്യ സന്ദര്‍ശിക്കുന്ന കാര്യം വ്യക്തമായിരുന്നു. ജയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിനിമാ വിജയിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണെന്നായിരുന്നു രജനിയുടെ മറുപടി.

കിങ് ഓഫ് കൊത്തയുടെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന പരിപാടിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ രജനിയെ പ്രശംസിക്കുകയുണ്ടായി. രജനികാന്തിനെ 'രാജാവ്' എന്ന് വിശേഷിപ്പിച്ച ദുല്‍ഖര്‍ ജയിലറിന് കിട്ടിയ പിന്തുണയുടെ ഒരു ശതമാനമെങ്കിലും കിങ് ഓഫ് കൊത്തയ്ക്ക് ലഭിച്ചാല്‍ താന്‍ സന്തുഷ്ടനായിരിക്കുമെന്നും കൂട്ടി ചേര്‍ത്തു.

logo
The Fourth
www.thefourthnews.in