രജനിയുടെ അടുത്ത ചിത്രം മാരിസെൽവരാജിനൊപ്പം; സിനിമയൊരുക്കാന്‍ നെൽസണും

രജനിയുടെ അടുത്ത ചിത്രം മാരിസെൽവരാജിനൊപ്പം; സിനിമയൊരുക്കാന്‍ നെൽസണും

നിലവിൽ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ എന്ന ചിത്രത്തിലാണ് രജിനി അഭിനയിക്കുന്നത്

തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി ചിത്രമൊരുക്കാനൊരുങ്ങി സംവിധായകൻ മാരിസെൽവരാജ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനിയുടെ 171 -ാം ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ചിത്രമാണ് മാരിസെൽവരാജ് സംവിധാനം ചെയ്യുന്നത്.

നിലവിൽ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ എന്ന ചിത്രത്തിലാണ് രജിനി അഭിനയിക്കുന്നത്. ' തലൈവർ 171' പേരിട്ടിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം സൺപിക്‌ചേഴ്‌സ് ആണ് നിർമിക്കുന്നത്.

'പരിയേറും പെരുമാൾ', 'കർണൻ', 'മാമന്നൻ' എന്നീചിത്രങ്ങൾക്ക് ശേഷമാണ് രജിനി ചിത്രവുമായി മാരി സെൽവരാജ് എത്തുന്നത്. മുൻ ചിത്രങ്ങളെ പോലെ തന്നെ രജിനിക്കൊപ്പമുള്ള ചിത്രവും സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരിക്കും രജിനി ചിത്രവുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

രജനിയുടെ അടുത്ത ചിത്രം മാരിസെൽവരാജിനൊപ്പം; സിനിമയൊരുക്കാന്‍ നെൽസണും
ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി 'ഓപ്പണ്‍ഹെയ്മര്‍'; സ്വന്തമാക്കിയത് നാല് പുരസ്‌കാരങ്ങള്‍, മികച്ച നടി ലിലി ഗ്ലാഡ്‌സന്‍

രജിനിയുടെ ഹിറ്റ് ചിത്രം ജയിലർ ഒരുക്കിയ നെൽസൺ ദിലീപ് കുമാറും രജിനിക്കായി കഥയൊരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാരി സെൽവരാജ് ചിത്രത്തിന് ശേഷമായിരിക്കും നെൽസൺ ചിത്രം ഒരുങ്ങുക.

ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന 'വേട്ടയാൻ' എന്ന ചിത്രത്തിൽ പോലീസ് ഓഫീസറായിട്ടാണ് രജിനി എത്തുക. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മഞ്ജു വാര്യർ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in