ബച്ചനും രജിനികാന്തും 33  വര്‍ഷത്തിനുശേഷം ഒന്നിച്ചു; 'തലൈവര്‍ 170'ഷൂട്ടിങ് മുംബൈയില്‍ പുനഃരാരംഭിച്ചു

ബച്ചനും രജിനികാന്തും 33 വര്‍ഷത്തിനുശേഷം ഒന്നിച്ചു; 'തലൈവര്‍ 170'ഷൂട്ടിങ് മുംബൈയില്‍ പുനഃരാരംഭിച്ചു

വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ചിത്രം പറയുന്നതെന്നാണ് സൂചന

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചുള്ള ഷെഡ്യൂള്‍ മുംബൈയിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്.

മുംബൈയിലെത്തിയ രജിനി, ബച്ചനൊപ്പമുള്ള ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെയും തിരുനെല്‍വേലിയിലെയും ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെറിയ ഇടവേളയ്ക്കു ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്.

ബച്ചനും രജിനികാന്തും 33  വര്‍ഷത്തിനുശേഷം ഒന്നിച്ചു; 'തലൈവര്‍ 170'ഷൂട്ടിങ് മുംബൈയില്‍ പുനഃരാരംഭിച്ചു
കല്യാണി പ്രിയദര്‍ശന്റെ 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ മൂന്നിന് തിയേറ്ററുകളിലേക്ക്

33 വര്‍ഷത്തിനുശേഷമാണ് രജിനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'തലൈവര്‍ 170' ല്‍ രജിനികാന്ത് പോലീസ് വേഷത്തില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്.

വ്യാജ ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചുള്ള പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സൂചനയുണ്ട്. രജിനികാന്തിനൊപ്പം ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍, രക്ഷന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in